സ്നേഹിച്ചു വിവാഹം കഴിച്ചു; പിന്നെ ഒഴുവാക്കി; കാൻസർ രോഗത്തിന് ഇടയിലും ശരണ്യയുടെ ഏറ്റവും വലിയ വേദനയായിരുന്നു ദാമ്പത്യ ജീവിതം..!!

18,382

മലയാളികൾക്ക് സുപരിചതമായ മുഖമായിരുന്നു ശരണ്യയുടെത്. സീരിയൽ ലോകത്തിൽ സജീവമായി നിൽക്കുമ്പോൾ ആയിരുന്നു അർബുദം എന്ന മഹാരോഗം ആദ്യാമായി 2012 ൽ ശരണ്യയെ തേടി എത്തുന്നത്. നീണ്ടു പത്ത് വർഷം ശരണ്യ മഹാവ്യാധിയോട് പോരാടി.

എന്നാൽ അവസാനം ഇന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വേദനയുടെ ലോകത്തിൽ നിന്നും ശരണ്യ ഉറ്റവരെയും സുഹൃത്തുക്കളെയും തനിച്ചാക്കി യാത്രയായി. 2012 ൽ ആയിരുന്നു ശരണ്യക്ക് ആദ്യമായി അസുഖം വരുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് ആയിരുന്നു ബിനു 2014 ഒക്ടോബർ 26 നു വിവാഹം കഴിക്കുന്നത്.

ഏറെക്കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. അർബുദം വന്നു കിമോ ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു ഫേസ്ബുക്കിൽ കൂടി പരിചയപ്പെടുന്ന ബിനു ശരണ്യക്ക് മെസേജ് അയക്കുന്നത്. കിമോ ചെയ്തു മുടി എല്ലാം പോയ ശരണ്യയെ അന്ന് ബിനു വന്നു കാണുന്നു.

ഇഷ്ടത്തിൽ ആകുന്നു. അതിനു ശേഷം ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. 2014 ൽ നടക്കുന്ന ശരണ്യയുടെ വിവാഹം താരമായിരുന്നിട്ട് കൂടി സിനിമ സീരിയൽ ലോകത്തിൽ ആരെയും അറിയിക്കാതെ അടുത്ത സുഹൃത്തുക്കളെ മാത്രം അറിയിച്ചു കൊണ്ട് ആയിരുന്നു.

എന്നാൽ 2012 ൽ അർബുദം വന്ന ശരണ്യക്ക് വീണ്ടും അസുഖം വന്നു. അതോടെ ഈ ബന്ധത്തിൽ നിന്നും ബിനു മനസികമായി അകന്നു. അസുഖ കിടക്കയിൽ തന്റെ വേദനകൾക്ക് ആശ്വാസം തന്റെ ഏട്ടൻ ആയിരുന്നു എന്ന് അന്ന് ശരണ്യ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവാഹ മോചനം ആയി.

എന്നാൽ ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്നുള്ളത് അധികമാർക്കും അറിയില്ല എന്നുള്ളതാണ് സത്യം. പിന്നീട് ബിനു സേവ്യർ മറ്റൊരു വിവാഹം കഴിച്ചു എന്നുള്ള ഗോസിപ്പുകൾ ഒക്കെ വന്നു എങ്കിൽ കൂടിയും സത്യം ആർക്കും അറിയില്ല എന്നുള്ളതാണ് സത്യം. കഴിഞ്ഞ മാസം ആണ് ശരണ്യക്ക് കൊറോണ വന്നത്.

അതോടൊപ്പം ന്യുമോണിയയും വന്നു. കോറോണയിൽ നിന്നും ഭേദമായി എങ്കിൽ കൂടിയും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ കാരണം ശരണ്യ വീണ്ടും ഐ സി യുവിൽ ആയി. ഇതിനു ഇടയിൽ അർബുദം കാരണം ഉള്ള കിമോയും തുടങ്ങി. ഈ വേദനകളിൽ എല്ലാം കൂടെ ഉണ്ടായിരുന്നത് അമ്മയും നടി സീമ ജി നായരും ആയിരുന്നു.

സാമ്പത്തികമായി പലപ്പോഴും ശരണ്യ തകർന്നു പോയപ്പോൾ കൈത്താങ്ങായി നിന്നത് സീമ ആയിരുന്നു. ആദ്യം ഒക്കെ പലരും സഹായിച്ചു. എന്നാൽ തുടരെ തുടരെ പ്രശ്നങ്ങൾ അസുഖങ്ങൾ വന്നതോടെ സഹായവുമായി വന്നവരിൽ ചിലരെങ്കിലും മുഖം കറുപ്പിച്ചു. അന്നും താങ്ങായി സീമ ജി നായർ ഉണ്ടായിരുന്നു. ചികിത്സക്ക് ആയി സോഷ്യൽ മീഡിയ വഴി സഹായം ചോദിച്ചു.

സഹായിക്കാൻ ഒട്ടേറെ ആളുകൾ എത്തി. വാടക വീട്ടിൽ ആയിരുന്ന ശരണ്യക്ക് വീട് പണിതു നൽകാൻ കൂടെ ഉണ്ടായതും സീമ ജി നായർ ആയിരുന്നു. എന്നാൽ സീമയുടെ എല്ലാ ശ്രമങ്ങളും വിഫലമായി ശരണ്യ പോയത്.

2012 ൽ അഭിനയത്തിൽ ഉണ്ടായിരുന്ന ശരണ്യ പിൽക്കാലത്തിൽ അഭിനയം പൂർണ്ണമായും ഒഴിവാക്കി. അഭിനയത്തിലേക്ക് വീണ്ടും വരിക എന്നുള്ളത് ആയിരുന്നു ശരണ്യയുടെ ഏറ്റവും വലിയ ആഗ്രഹവും അത് നടക്കാതെ ആയിരുന്നു ശരണ്യയുടെ മടക്കം.