ആ പാവത്തിനോട് എന്തിങ്ങനെ; ലക്ഷ്മി നക്ഷത്രയും നവ്യയും നിത്യദാസും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചത് ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ..!!

1,650

മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഷോ ആണ് ഫ്ലോവേർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക്ക്. ഈ ഷോയിൽ മിമിക്രി താരങ്ങൾക്ക് ഒപ്പം ടെലിവിഷൻ താരങ്ങളും ഉണ്ട്. ലക്ഷ്മി നക്ഷത്രയാണ് ഷോയിൽ അവതാരക ആയി എത്തുന്നത്..

കൂടെ നവ്യ നായരും അതുപോലെ മുൻകാല നായിക നിത്യ ദാസും ഏറെ പ്രധാന ഘടകങ്ങൾ ആയി മാറിക്കഴിഞ്ഞു. നിരവധി താരങ്ങൾ അതിഥികൾ ആയി ഈ ഷോയിൽ എത്താറുണ്ട്. ഗേമുകളും അതോടൊപ്പം പരസ്പരം ട്രോളുകളും ഒക്കെ ആയി മുന്നേറുന്ന ഷോ കൂടി ആണ് സ്റ്റാർ മാജിക്.

എന്നാൽ കുറച്ചു നടനും നിർമാതാവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തിയ എപ്പിസോഡിൽ ലക്ഷ്മി നക്ഷത്ര , നവ്യ നായർ , നിത്യ ദാസ് എന്നിവർ ചേർന്ന് സന്തോഷിനെ മോശമായ രീതിയിൽ അടക്കം കളിയാക്കി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിമർശനം.

ഈ വിഷയത്തിൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ മനീഷ് മണിക്കുട്ടൻ എന്നയാൾ എഴുതിയ കുറിപ്പ് ഇങ്ങനെ…

മുൻപും പല രീതിയിൽ ഉള്ള വിമർശങ്ങൾ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ബോ ഡി ഷെ മി ങ്ങ് കൂടുതൽ ആണ് എന്നുള്ളതാരുന്നു. സാബു മോൻ ഗസ്റ്റ് ആയി വന്നപ്പോൾ അത് ആ ഷോയിൽ തന്നെ പറയുകയും ചെയ്തു.

എങ്കിൽ പോലും ഇതിലെ പല സ്‌കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചൻ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമർശങ്ങൾ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവർ കൂട്ടുകാർ തമ്മിൽ കളിയാക്കുന്നത് ആണ് അല്ലെങ്കിൽ പാവം കലാലരന്മാർ ആണ് എന്നുള്ളതാണ്.

അത് അങ്ങനെ കണ്ടാൽ തന്നെ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അ പമാ നി ക്കുക ആണ് എല്ലാവരും കൂടി ചേർന്ന് ചെയ്തത്.

അതിനു മുന്നിൽ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായർ നിത്യ ദാസ് എന്നിവർ ആയിരുന്നു. ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരൻ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല പക്ഷെ ഇപ്രകാരം അപമാനിക്കാൻ പാടുള്ളതല്ല.

ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകൾക്കും ഇതേ അഭിപ്രായം ആണെന്നുള്ളതെന്നും ഇയാൾ കുറിക്കുന്നു.

എന്നാൽ ചിലർ പരിപാടിയെ പിന്തുണച്ചു കൊണ്ടും സന്തോഷ് പണ്ഡിറ്റിനെ ഉപദേശിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം നായികമാർ വരുന്ന പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുക്കരുതെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ചിലർ കാശിനു വേണ്ടി സന്തോഷ് പണ്ഡിറ്റ് എന്തും ചെയ്യുമെന്ന വിമർശനവും ഉയർത്തുന്നുണ്ട്.

ഇതെന്തോന്ന് സന്തോഷിനെ പരിപാടിയിൽ വിളിച്ച കൊണ്ട് അവൻ വന്നു അവർ ആദ്യമേ ഇങ്ങനെ ആണ് അവിടുത്തെ പരിപാടി എന്ന് അറിയാലോ സന്തോഷിന് അതിൽ എന്തേലും കുഴപ്പം ഉണ്ടേൽ ആൾക്ക് പങ്കെടുക്കേണ്ട ആവശ്യം ഇല്ലല്ലോ.

ഇനി പരിപാടി തുടങ്ങിയിട്ടാണ് അറിയുന്നേ എങ്കിലും എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞു പോവാലേ. അപ്പോ അയാൾക്ക് ഒരു കുഴപ്പവുമില്ല കോമാളി ആവുന്നതിൽ പിന്നെ നമുക്ക് എന്ത് ക്യാഷിന് വേണ്ടി എന്തും അവൻ ചെയ്യും എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും രണ്ട് കൂട്ടരും അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണെന്നും ചിലർ പറയുന്നു.

You might also like