എല്ലാം റെഡി ആക്കിയ ശേഷം ആ നടനെ വിളിച്ചപ്പോൾ എന്നെ തെറിവിളിച്ചു; സാന്ദ്ര തോമസ് തന്റെ മോശം അനുഭവം പറയുന്നു..!!

265

മലയാളത്തിൽ ഏറ്റവും മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന നിർമാണ കമ്പനികളിൽ ഒന്നാണ് ഫ്രൈഡേ ഫിലിം ഹൌസ്.

വിജയ് ബാബു ആണ് ഇപ്പോൾ ഇതിന്റെ ഉടമസ്ഥൻ എങ്കിൽ കൂടിയും ആദ്യ കാലങ്ങളിൽ നടി സാന്ദ്ര തോമസും ഈ നിർമാണ കമ്പനിയുടെ ഭാഗമായിരുന്നു. വിവാഹത്തിന് ശേഷം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നും പിന്മാറുന്നത്. എന്നാൽ നിർമാതാവ് എന്നതിൽ ഉപരി മികച്ച അഭിനയത്രി കൂടിയാണ് താരം.

1991 ൽ ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ സാന്ദ്ര കൂടുതൽ ശ്രദ്ധ നേടിയത് ആട് , ആമേൻ , സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രങ്ങളിൽ കൂടി ആയിരുന്നു.

വീണ്ടും നിർമാണ രംഗത്തേക്ക് വരാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് സാന്ദ്ര തോമസ്. എന്നാൽ നിർമാതാവ് എന്ന നിലയിൽ സിനിമ ലോകത്തിൽ നിന്ന കാലത്തിൽ നടന്മാർ പലരും തന്നെ തെറി വിളിച്ചിട്ടുണ്ട് എന്ന് സാന്ദ്ര തോമസ് പറയുന്നു.

അത്തരത്തിൽ തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് സാന്ദ്ര തോമസ് ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

നിർമാതാവ് ആയപ്പോൾ അഭിനേതാക്കളുടെ തെറിവിളി വരെ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ സിനിമാ ഷൂട്ടിംഗ് നടക്കുകയാണ്. ഇനി ചിത്രീകരിക്കേണ്ടത് പാട്ട് സീനാണ്. എല്ലാം റെഡിയായി കഴിഞ്ഞു.

ലൊക്കേഷൻ കണ്ട് പണം വരെ കൊടുത്തു. തിരുവന്തപുരത്ത് നിന്ന് അണിയറ പ്രവർത്തകർ എല്ലാ സന്നാഹങ്ങളുമായി എറണാകുളത്ത് എത്തി. പിറ്റേ ദിവസം ഷൂട്ട് നടക്കേണ്ടത്. അപ്പോഴാണ് രാത്രി വിളിച്ച് നടൻ നാളെ ഷൂട്ടിംഗിന് വരാൻ പറ്റില്ല മൂഡില്ല എന്ന് പറയുന്നത്.

അയാള് പറഞ്ഞിട്ടാണ് നേരത്തെ ഷൂട്ട് ചെയ്യേണ്ട ഈ ഭാഗങ്ങൾ പിന്നീട് എന്ന് പറഞ്ഞ് മാറ്റി വച്ചത്. അയാൾ വരില്ലാന്ന് പറഞ്ഞപ്പോൾ ‘പറ്റില്ല നാളെ വരണം നഷ്ടം ഉണ്ടാകും’ എന്ന് ഞാൻ പറഞ്ഞു. പിന്നീട് അയാൾ ‘വരാൻ സൗകര്യമില്ലെടി’ എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു.

അവസാനം പടം പോയാലും വേണ്ടില്ല എന്ന് കരുതി രണ്ടും കൽപിച്ച് ഇനി ആ നടനോട് വരണ്ടാന്ന് പറഞ്ഞു. പിറ്റേ ദിവസം അയാൾ വന്ന് കാലു പിടിച്ച് മാപ്പ് പറഞ്ഞു. ഇങ്ങനെ പലതും നിർമ്മാതാവായിരിക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.’ – സാന്ദ്ര തോമസ് പറയുന്നു.

You might also like