2000 രൂപയുടെ ഫോൺ ഉപയോഗിച്ച് നടക്കുന്ന ഒരു പാവം ചെക്കനാണ് പ്രണവ്, ദുൽഖർ സൽമാൻ ഭയങ്കര ഡീസന്റ്; താരപുത്രമാർക്ക് ഫുൾ മാർക്ക് കൊടുത്ത് സജി നന്ത്യാട്ട്..!!

569

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയം ലഹരിയുടെ അമിതമായ ഉപയോഗം തന്നെയാണ്. മലയാള സിനിമ ലോകം ലഹരിയിൽ മുങ്ങി എന്നാണ് പല ഭാഗത്തു നിന്നും ഉള്ള വിമർശനങ്ങൾ. നടൻ ശ്രീനാഥ് ഭാസിയും ഒപ്പം ഷെയിൻ നിഗത്തിന്റെയും പേരുകൾ ആണ് ഈ വിഷയത്തിൽ ഏറ്റവും കൂടുതലായി ഉയർന്നു വന്നത്.

എന്നാൽ വിവാദങ്ങളും അപ്രഖ്യാപിത വിലക്കുകളും എല്ലാം ഉണ്ടെങ്കിൽ കൂടിയും ഈ വിഷയത്തിൽ നിരവധി ആളുകൾ ആണ് ശ്രീനാഥ്‌ ബസിയെയും ഒപ്പം ഷെയിൻ നിഗത്തിനെയും അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷെയിൻ നിഗത്തിനെയും ഒപ്പം ശ്രീനാഥ്‌ ഭാസിയെയും വിലക്കി എന്നാൽ ഒരുപക്ഷെ ഈ സംഭവത്തിൽ ഉണ്ടാകുന്നത് സൂപ്പർ താരങ്ങളുടെ മക്കൾ ആണെങ്കിൽ നിർമാതാക്കൾ ഇത്തരത്തിൽ കടുത്ത നടപടികൾ എടുക്കുമോ എന്നുള്ള ചോദ്യം ഉയർന്നത്.

ഈ വിഷയത്തിൽ ചോദ്യത്തിന് മറുപടി നൽകിയത് നിർമാതാവ് സജി നന്ത്യാട്ട് ആയിരുന്നു. നിങ്ങൾ ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മക്കളെ ആയിരിക്കുമല്ലോ എന്നായിരുന്നു സജി നന്ത്യാട്ട് ചോദിച്ചത്. ഇവിടെ സൂപ്പർ താരങ്ങളുടെ മക്കളൊക്കെ ഒരു പ്രശ്നവും ഉണ്ടാക്കാത്ത സത്യസന്ധരായ ആളുകളാണ്.

മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനെ നമുക്ക് ഒക്കെ അറിയാല്ലോ.. നല്ല ചെറുപ്പക്കാരൻ, ഇത്രക്കും ഡീസെന്റ്‍ ആയ ഒരു ചെറുപ്പക്കാരൻ വേറെയില്ല.

അതുപോലെ മോഹൻലാലിൻറെ മകനെ കുറിച്ചും നമുക്ക് അറിയാം, രണ്ടായിരം രൂപയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് നടക്കുന്ന ഒരു പാവം ചെക്കനാണ്, മലയാള സിനിമയിൽ ഒരു പ്രശ്നവും ഉണ്ടാക്കാത്ത ആളുകൾ അവർക്ക് എതിരെ നമ്മൾ എന്ത് നടപടി എടുക്കണം. അവർ ഞങ്ങളെക്കാൾ ഡീസെന്റാണ്. മമ്മൂട്ടിയുടെ മകന് ഒട്ടും അഹങ്കാരം പോലുമില്ല എന്നും സജി നന്ത്യാട്ടു പറയുന്നു.

You might also like