കൊച്ചിയിൽ കെവി തോമസിനെ വീഴ്ത്താൻ റിമ കല്ലിങ്കൽ എത്തും..??

66

നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ കെ വി തോമസിന് എതിരെ മത്സരിക്കും എന്ന് റിപ്പോർട്ടുകൾ, വുമൺ ഇൻ സിനിമ കളക്റ്റീവ് അംഗം കൂടിയായ റിമ, കെ വി തോമസിന് എതിരെ ഇടത്പക്ഷ സ്ഥാനാർഥിയായി റിമ എത്തും എന്നാണ് റിപ്പോർട്ടുകൾ.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിപ്ലവകരമായ സമര മുറകൾ കൊണ്ട് റിമ കല്ലിങ്കൽ ഒട്ടേറെ മാധ്യമ ശ്രദ്ധയും ജന പിന്തുണയും നേടിയിരുന്നു, ഇത് വോട്ട് ആക്കാൻ തന്നെയാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. ചലച്ചിത്രസംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിക് അബു സി.പി.എം പ്രവര്‍ത്തകനാണ്.

നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ സജീവമായി പങ്കെടുത്ത റിമയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നടിയോ പാര്‍ട്ടി നേതൃത്വമോ ഇതുവരെയും സ്ഥിരീകരണം നല്കിയിട്ടില്ല.