അന്ന് അക്ഷയ് കുമാറിന്റെ ഭാര്യ ഗർഭിണി ആയതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്; അല്ലെങ്കിൽ..? പ്രിയങ്ക ചോപ്ര പറയുന്നു..!!

100

ലോക സുന്ദരി പട്ടം നേടിയ ശേഷം അഭിനയ ലോകത്തേക്ക് എത്തിയ നടി ആയിരുന്നു പ്രിയങ്ക ചോപ്ര. ബോളിവുഡ് മാത്രമല്ല താരം ഹോളിവുഡ് സിനിമയുടെയും ഭാഗമായിട്ടുണ്ട്. ഇപ്പോൾ പോപ്പ് ഗായകൻ നിക് ജോൺസനെ വിവാഹം ചെയ്ത പ്രിയങ്ക വിദേശത്താണ് ഉള്ളത്. അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുന്നേയും അതിന് ശേഷവും ഒട്ടേറെ വിഷമം നിറഞ്ഞ ഘട്ടങ്ങളിൽ കൂടി ആണ് താൻ ഇവിടെ വരെ എത്തിയത് എന്ന് പ്രിയങ്ക പലപ്പോഴും പറഞ്ഞിട്ടുണ്ട്.

വിദേശത്ത് പഠിക്കാൻ പോയപ്പോഴും അതിന് ശേഷം സിനിമയിൽ എത്തിയപ്പോഴും അടക്കം ഉണ്ടായ മോശം അനുഭവങ്ങൾ താരം തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ താരം താൻ ആദ്യ കാലത്ത് അഭിനയിക്കാൻ എത്തിയപ്പോൾ ഉണ്ടായ അനുഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താരം നൽകി പഴയ ഒരു ഇന്റർവ്യൂ ആണ് വീണ്ടും ചർച്ച ആകുന്നത്.

പണ്ടെരിക്കൽ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ രൻവീർ അല്ലാഹ് ബാദിയയുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയിലെത്തിയ കാലത്ത് അന്ധാസ് എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് പറയുന്ന പ്രിയങ്കയുടെ വീഡിയോ ആയിരുന്നു വീണ്ടും വൈറലാവുന്നത്. പ്രിയങ്കക്കൊപ്പം അക്ഷയ് കുമാർ ലാറ ദത്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അന്ധാസ്.

സിനിമയിലെ ഒരു പാട്ട് രംഗം ചിത്രീകരിക്കാൻ വേണ്ടി സംഘം സൗത്ത് ആഫ്രിക്കയിലേക്ക് പോയി. അക്ഷയ് കുമാറും പ്രിയങ്കയും ഒരുമിച്ചുള്ള റൊമാന്റിക് സോംഗ് ആയിരുന്നു ഇവിടെ നിന്നും ചിത്രീകരിച്ചത്. എന്നാൽ നാപ്പത് തവണ ടേക്ക് എടുത്തിട്ടും തന്റെ ഡാൻസ് ശരിയാകാതെ വരികയായിരുന്നു. ഇതിന്റെ പേരിൽ സെറ്റിൽ നിന്നും തനിക്ക് നേരെ ആക്രോശം ഉണ്ടായെന്നും നടി പറയുന്നു. ആദ്യമായി ഞാൻ അഭിനയിച്ച പാട്ട് രംഗമായിരുന്നു അത്.

ആ സമയത്ത് ഒന്നിലധികം കാര്യങ്ങളെ കുറിച്ച് ഞാൻ പഠിക്കാനുണ്ടായിരുന്നു. നാൽപ്പത് തവണ ഒരേ രംഗം ഷൂട്ട് ചെയ്തിട്ടും അത് നന്നാക്കാൻ എനിക്ക് സാധിച്ചില്ല. എനിക്കിപ്പോഴും നല്ല ഓർമയുണ്ട്. അന്ന് സരോജ് ഖാന്റെ മകൻ രാജു ഖാൻ ആയിരുന്നു നൃത്ത സംവിധായകൻ. എത്ര അഭിനയിച്ചിട്ടും ശരിയാവാതെ വന്നതോടെ രാജു ഖാൻ കൈയിലിരുന്ന മൈക്ക് എനിക്ക് നേരെ എറിഞ്ഞു.

എന്നിട്ട് നൃത്തം എങ്ങനെ ചെയ്യണമെന്ന് ആദ്യം പഠിച്ചിട്ട് വാ എന്നിട്ട് എടുക്കാമെന്ന് പറഞ്ഞു. നിങ്ങളൊരു ലോകസുന്ദരി ആണെന്ന് കരുതി നടി ആകുമെന്നാണോ കരുതിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അന്ന് ഗര്ഭിണിയായിരുന്ന അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന ഒരു കുഞ്ഞിന് ജന്മം നൽകിയതോടെ ഷൂട്ടിങ് കുറച്ച് ദിവസത്തേക്ക് കൂടി നീട്ടി വെക്കേണ്ടി വന്നിരുന്നു. അത് തനിക്ക് വലിയൊരു അനുഗ്രഹമായി മാറി. കുറച്ച് ദിവസത്തെ സമയം കൂടി കിട്ടിയതോടെ നൃത്തം പഠിച്ച് നല്ല രീതിയിൽ അവതരിപ്പിക്കാൻ തനിക്ക് അവസരം കിട്ടിയെന്നും നടി പറയുന്നു.

You might also like