പട്ടിണിയിലായി തീയറ്റർ തൊഴിലാളികൾ; ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും കോടികൾ കൊയ്യുന്ന നിർമാതാക്കളും താരങ്ങൾ മറന്നോ അവരെ..!!

93

ഒടിടി പ്ലാറ്റ് ഫോമുകൾ കോവിഡ് കാലത്തിൽ അനുഗ്രഹം ആയി എന്നായിരുന്നു പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു നടൻ എന്നതിൽ ഉപരി നിർമാതാവും വിതരണക്കാരനുമെല്ലാം ആയ പൃഥ്വിരാജ് ഇത് പറയുമ്പോൾ സിനിമ മേഖലയുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ ഇന്നും തൊഴിൽ ഇല്ലാതെ പട്ടിണിയിൽ ആണ്.

തീയറ്റർ ഉടമകൾ കോടികൾ മുടക്കി പണിത തീയറ്ററുകൾ അനാഥമായി കിടക്കുന്നു. സിനിമ തീയറ്ററിൽ കാണേണ്ട മാധ്യമം ആണ് ആണെന്ന് ഒരു വഴിയിൽ കൂടി പറയുമ്പൊഴും ഇന്ന് മലയാളത്തിൽ കൂടുതൽ സിനിമകളും നിർമ്മിക്കുന്നത് ഒടിടി പ്ലാറ്റ് ഫോമുകൾക്ക് വേണ്ടിയാണ്.

ഒരു സിനിമക്ക് വേണ്ടി തീയറ്ററുകളിൽ എത്തുമ്പോൾ കൊടുന്നതിനേക്കാൾ കൂടുതൽ സമയം കണ്ടത്തി പ്രൊമോഷന് വേണ്ടി താരങ്ങൾ ഇറങ്ങുന്നതും ചെയ്യുന്നതും. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സിനിമ തീയറ്ററുകളിൽ കാണേണ്ട മാധ്യമം ആണ്.

ഒരുപാട് പേര് ഒരുമിച്ചിരുന്ന കാണേണ്ട മാധ്യമം തന്നെയാണ് സിനിമ. ഒറ്റക്ക് ഇരുന്നു കാണുമ്പോൾ ഒരു പുഞ്ചിരി ആണെങ്കിൽ ഒരുപാട് പേര് ഇരുന്നു കാണുമ്പോൾ അതൊരു കൂട്ട ചിരിയാകും. ആടു ജീവിതം കഴിഞ്ഞ് ആറ് ഏഴ് മാസം ഇനിയെന്താകുമെന്ന് നോക്കാമെന്ന് കരുതി വെറുതെയിരുന്ന ആളാണ് ഞാൻ. ആ സമയത്ത് ലാലേട്ടനെ വിളിച്ച് സ്ഥിരം സംസാരിക്കുമായിരുന്നു.

സിനിമാ മേഖലയുടെ നെടുംതൂണാണ് എക്‌സിബിറ്റേർസ് അവർ ബുദ്ധിമുട്ടിലാണെന്നറിയാം. പക്ഷെ അവിടെ ഇൻഡസ്ട്രിയിലെ ബാക്കി ഭാഗങ്ങളും ഉണ്ട്. സിനിമ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അവസരം ലഭിച്ചപ്പോൾ ഓരോ സിനിമയും ഒന്നിന് പിറകെ ഒന്നായി ചിത്രീകരണം മാത്രം നടന്നിട്ട് കാര്യമില്ലല്ലോ. അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന് ചിന്തിക്കണം.

മലയാളത്തിൽ ഒടിടി റിലീസുകൾ വരുന്നു എന്നറിഞ്ഞപ്പോൾ മാത്രമാണ് ഞങ്ങൾ ഷൂട്ടിങ് പുനരാരംഭിച്ചത്. ശരിക്കും അതൊരു അനുഗ്രഹമാണ്. സിനിമാ മേഖലയ്ക്ക് ഒരു നില നിൽപ്പുണ്ടായി പഴയപോലെ ആയില്ലെങ്കിലും എല്ലാവരും ജോലി ചെയ്യാനാരംഭിച്ചു പുതിയ സിനിമകൾ ചെയ്തു. കേരളത്തിന് അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് മലയാള സിനിമയുടെ വളർച്ചക്ക് സഹായിച്ച ഘടകമായിരുന്നു ഒടിടി പ്ലാറ്റ്‌ ഫോമുകൾ.

ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്യാൻ തുടങ്ങിയതോടെ പെട്ടെന്ന് എല്ലാവരും മലയാള സിനിമയെ കുറിച്ച് പറയാൻ തുടങ്ങി. ഭ്രമം ആമസോണിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളിൽ തിയറ്റർ റിലീസ് ആയിരിക്കും. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ വിദേശ രാജ്യങ്ങളിൽ നടന്ന കാര്യമാണിത് ഒരു സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നതിനൊപ്പം സ്ട്രീമിങ് പ്ലാറ്റ്‌ ഫോമുകളിലും റിലീസ് ചെയ്യും.

നിങ്ങൾക്ക് തീയറ്ററിൽ കാണണോ വീട്ടിലിരുന്ന് കാണണോ എന്നുള്ളത് പ്രേക്ഷകരുടെ തീരുമാനമാണ്. എങ്കിലും ഞാൻ തിയറ്ററുകൾ പൂർണ്ണമായി തുറക്കുന്ന കാലത്തിനായി കാത്തിരിക്കുകയാണ്. തീയറ്ററിൽ പോയി സിനിമ കാണൂ എന്ന് പ്രേക്ഷകരോട് പറയുന്ന കാലത്തിനായാണ് കാത്തിരിക്കുന്നത്.

ഒരു നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒരു സിനിമ ചെയ്ത് കഴിയുമ്പോൾ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം ആ സിനിമ തിയറ്ററിൽ കാണുക എന്നതായിരിക്കും. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഒരു സിനിമ തിയറ്ററിലേ റിലീസ് ചെയ്യൂ എന്ന് നമുക്ക് പറയാൻ സാധിക്കില്ല.’.

You might also like