ദിലീപേട്ടന് ഞാൻ മോളെപോലെ; ലൊക്കേഷനിൽ വീണപ്പോൾ ഉണ്ടായ സംഭവം പറഞ്ഞു നിക്കി ഗൽറാണി..!!

972

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ശ്രദ്ധേയമായ ഒട്ടേറെ താരങ്ങളുടെ നായികയായി എത്തിയിട്ടുള്ള താരം ആണ് നിക്കി ഗൽറാണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ള നിക്കി. മലയാളത്തിൽ ആദ്യ ചിത്രത്തിൽ കൂടി തന്നെ ശ്രദ്ധ നേടിയിരുന്നു.

നിവിൻ പോളിയുടെ നായികയായി 1983 ആയിരുന്നു ആദ്യ മലയാളം ചിത്രം തുടർന്ന് ഓം ശാന്തി ഓശാന വെള്ളിമൂങ്ങ ഇവൻ മര്യാദ രാമൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇത്രേം ചിത്രങ്ങളിൽ താൻ അഭിനയിച്ചു എങ്കിൽ കൂടിയും ദിലീപുമായി വല്ലാത്ത അടുപ്പം ആണെന്ന് നിക്കി പറയുന്നു.

അദ്ദേഹം എന്നെ മോളെ പോലെ ആണ് കണ്ടിരുന്നത് എന്നും മോള് എന്നാണ് വിളിക്കുന്നത് എന്നും നിക്കി ഗൽറാണി പറയുന്നു. ഒരു ദിവസം താൻ ഷൂട്ടിങ്ങിന് ഇടയിൽ തെന്നി വീണു. അപ്പോൾ മോളൂ..

എന്ന് വിളിച്ചു ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ചു ഇരുത്തിയതും ദിലീപ് ഏട്ടൻ ആയിരുന്നു എന്ന് താരം പറയുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് തീർന്നത് വരെ ആരോടും ദിലീപേട്ടൻ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല , തമാശയും കളിയും ഒക്കെ ആണ് എന്നും നിക്കി ഗൽറാണി പറയുന്നു.