അമ്മയെന്റെ പ്രണയം കുളമാക്കും; അവന്റെ മറുപടികേട്ട് ഞാൻ ഞെട്ടി; മോഹിനി പറയുന്നു..!!

751

1991 മുതൽ 99 വരെ അഭിനയ ലോകത്തിൽ തിളങ്ങി നിന്ന താരമാണ് മോഹിനി. വിവാഹ ശേഷം ക്രിസ്തു മതം സ്വീകരിച്ച താരം ക്രിസ്റ്റീന എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. മലയാളം , തെലുങ്ക് , കന്നഡ , തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നൂറോളം ചിത്രങ്ങളിൽ നായികയായും സഹതാരമായും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

1999 ൽ വിവാഹം കഴിച്ച മോഹിനി അമേരിക്കയിൽ താമസം ആക്കുകയും തുടർന്ന് ആണ് ക്രിസ്തുമതം 2006 സ്വീകരിക്കുന്നതും. നാടോടി , സൈന്യം , ഈ പുഴയും കടന്നു , പഞ്ചാബി ഹൌസ് തുടങ്ങി നിരവധി മലയാളം സിനിമകളിൽ മോഹിനി അഭിനയിച്ചിട്ടുണ്ട്.

ശാലീന സൗന്ദര്യം ഉള്ള താരം ഏറെ കാലങ്ങൾക്ക് ശേഷം അഭിനയ ലോകത്തിൽ തിരിച്ചെത്തുകയാണ്. രണ്ട് ആൺമക്കൾ ആണ് മോഹിനിക്ക് ഉള്ളത്. അനിരുദ്ധ് , അദ്വൈത് എന്നിവരാണ് മക്കൾ. മക്കളോട് ഒരു സുഹൃത്തിന്റെ പോലെ ആണ് താൻ എന്നും പെരുമാറാറുള്ളത്.

ഞാൻ മൂത്ത മകനോട് ഇപ്പോഴും പ്രണയം ഉണ്ടോ എന്ന് ചോദിക്കും. നിനക്ക് എന്തെങ്കിലും ഗേൾ ഫ്രണ്ട് ഉണ്ടേൽ എന്നോട് പറയുമോ എന്നാണ് ചോദിക്കാറുള്ളത്. എന്നാൽ ഒരിക്കലും ഞാൻ അമ്മയോട് അതിനെ കുറിച്ച് പറയില്ല എന്നാണ് അവൻ മറുപടി നൽകുന്നത്. എന്താണ് നീ എന്നോട് പറയാത്തത് എന്ന് ചോദിച്ചാൽ , അമ്മ അവളുടെ പുറകെ നടക്കും. അവൾ എങ്ങനെ ഉണ്ട്.

എന്ത് ചെയ്യുന്നു. പള്ളിയിൽ പോകുന്നുണ്ടോ എന്നൊക്കെ അന്വേഷണം നടത്തും. കൂടാതെ ബൈബിൾ എടുത്ത് ദിവസവും അവളോട് ചോദ്യങ്ങൾ ചോദിക്കും. അങ്ങനെ തനിക്ക് പ്രണയം ഉണ്ടായാലും തുടക്കം തന്നെ അത് കുളമാക്കി തരും.

അതുകൊണ്ട് എന്തൊക്കെ സംഭവിച്ചാലും അമ്മയോട് മാത്രം ഞാൻ എന്റെ പ്രണയം പറയില്ല. അങ്ങനെ നല്ലൊരു ഇമേജ് ഞാൻ അവനു മുന്നിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. മോഹിനി പറയുന്നു.