മോഹൻലാൽ പ്രിത്വിരാജിന് സമ്മാനമായി നൽകിയ സൺ ഗ്ലാസിന്റെ വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ..!!

421

മലയാള സിനിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് എന്നും സ്റ്റൈലിഷ് ലുക്കുകളിൽ പൊതുവേദികളിൽ അടക്കം എത്തുന്നയാൾ ആണ് മമ്മൂട്ടി. എന്നാൽ മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ അങ്ങനെ കൂളിംഗ് ഗ്ലാസ് ഭ്രമമുള്ളയാൾ അല്ല.

എന്നാൽ കൂടിയും സിനിമകളിൽ അദ്ദേഹം കൂളിംഗ് ഗ്ലാസ് വെച്ച് എത്തിയാൽ അതൊക്കെ ഒരു ട്രെൻഡ് ആയി മാറിയിട്ടും ഉണ്ട്. മലയാളികൾ ഇന്നും റൈബാൻ ഗ്ലാസ് ഓർക്കുന്നത് സ്ഫടികം സിനിമയിലെ മോഹൻലാലിൽ കൂടിയൊക്കെയാണ്.

Mohanlal

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് ലൂസിഫർ. ചരിത്രം സിനിമ ആകുന്ന മലയാള സിനിമയിൽ നിന്നും സിനിമയെ ചരിത്രം ആക്കാൻ കെൽപ്പുള്ള മോഹൻലാൽ ആയിരുന്നു നായകനായി എത്തിയത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ആയി മാസ്സ് കാണിച്ച മോഹൻലാൽ എന്നാൽ ക്ലൈമാക്സ് എത്തിയപ്പോൾ വമ്പൻ മാസ്സിവ് സീനിൽ എബ്രഹാം ഖുറേഷിയായി എത്തുന്നത്.

ആ സീനിൽ കിടിലൻ കൂളിങ് ഗ്ലാസ് ഓക്കേ വെച്ച് കറുത്ത ജാക്കറ്റും ഇട്ട് മോഹൻലാൽ നടന്നു നീങ്ങുന്ന സീൻ ഇന്നും കാണുമ്പോൾ ആരാധകർക്ക് ആവേശമാണ്. അന്ന് മോഹൻലാൽ ധരിച്ച ആ കണ്ണട വലിയ രീതിയിൽ ചർച്ച ആയിരുന്നു. അതൊന്നു കിട്ടാൻ കൊതിക്കാത്ത ആരാധകർ കുറവ് ആയിരിക്കും.

Prithviraj sukumaran

എന്നാൽ ആ സീൻ കഴിഞ്ഞപ്പോൾ ആ ഗ്ലാസ് മോഹൻലാൽ ഒരാൾക്ക് സമ്മാനമായി നൽകി. ആ സമ്മാനം ഇരുകയ്യും നീട്ടി സ്വീകരിച്ചയാൾ ഇപ്പോൾ അതിനെ കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് സംഭവം വീണ്ടും വൈറൽ ആകുന്നത്. നടനും നിർമാതാവും ഒക്കെയായ ആദ്യമായി ലൂസിഫറിൽ കൂടി സംവിധാന കുപ്പായം അണിഞ്ഞ പൃഥ്വിരാജ് സുകുമാരന് ആയിരുന്നു മോഹൻലാൽ ആ ഗ്ലാസ് സമ്മാനമായി നൽകിയത്.

ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. എമ്പുരാൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. കൂടാതെ ഈ സിനിമക്ക് മൂന്നാം ഭാഗവും ഉണ്ടെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളോടും അതുപോലെ സൺ ഗ്ലാസുകളോടും ഭ്രമമുള്ളയാൾ ആണ് പൃഥ്വിരാജ്.

Mohanlal prithviraj

എന്നാൽ മോഹൻലാലിന് കൂടുതൽ ഭ്രമം ഉള്ളത് വാച്ചുകളോടാണ്. മോഹൻലാൽ സൺ ഗ്ലാസ് പ്രിത്വിക്ക് നൽകിയതോടെ ആ ഗ്ലാസിന്റെ വില അന്വേഷിച്ചു നിരവധി ആളുകൾ എത്തി എന്നുള്ളത് തന്നെയാണ് സത്യം. ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ DRX-2087-B-BLU-GLD സൺ ഗ്ലാസ് ആണ് അതെന്നു ഗൂഗിളിൽ തിരഞ്ഞ ആരാധകർ മനസ്സിലാക്കി.

ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ മോഡൽ സൺ ഗ്ലാസിന്റെ വില എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഡിറ്റാ മാച്ച് സീരിസിലുള്ള ഇത്തരം  ബ്ലൂ-യെല്ലോ ഗോൾഡ് ഗ്ലാസിന്റെ വില ഒന്നര ലക്ഷത്തോളമാണ് എന്നത് ഏവരെയും ഞെട്ടിച്ച കാര്യമാണ്. മോഹൻലാലുമായി വളരെ വലിയ ആത്മബന്ധമാണ് പൃഥ്വിരാജ് സുകുമാരന് ഉള്ളത്.

അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. തന്റെ മൂത്ത ചേട്ടൻ ആണ് മോഹൻലാൽ എന്ന് പറയുന്ന പൃഥ്വിരാജ്, താൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകൻ ആണെന്നും തന്റെ വഴികാട്ടിയാണ് അദ്ദേഹമെന്നും പല തവണ എടുത്തു പറഞ്ഞിട്ടുമുണ്ട്.

മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും ഒരുക്കി കഴിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.