മോഹൻലാൽ എന്നെഉമ്മ വെച്ചത് വെറും ഷോ, ലാൽ ജീവിതത്തിലും കാപട്യങ്ങൾ നിറഞ്ഞയാൾ; ലാലും ഞാനുമായി അത്ര നല്ല ബന്ധത്തിൽ അല്ല; മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനിവാസൻ..!!

6,435

മലയാള സിനിമയിലെ കാലത്തെയും മികച്ച കോമ്പിനേഷൻ ആയി എന്നും പറയപ്പെടുന്ന കൂട്ടുകെട്ടാണ് മോഹൻലാലിന്റെയും ശ്രീനിവാസിന്റെയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വലിയ വിജയങ്ങളായി മാറിയിട്ടുണ്ട്.

ശ്രീനിവാസിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായി നിരവധി ചിത്രങ്ങൾ എത്തിയിട്ടുണ്ട്. വരവേൽപ്പും നാടോടിക്കാറ്റും ചന്ദ്രലേഖയും കിളിച്ചുണ്ടൻ മാമ്പഴവും പട്ടണ പ്രവേശവും ഉദയനാണ് താരവും എല്ലാം ഈ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങളാണ്.

mohanlal sreenivasan

ദാസനും വിജയനുമായി ഇരുവരും എത്തിയപ്പോൾ പ്രേക്ഷകർ ഇതു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പട്ടണപ്രവേശവും നാടോടിക്കാറ്റും അക്കരെ അക്കരെയും എല്ലാം വലിയ വിജയങ്ങൾ തന്നെയായിരുന്നു.

എന്നാൽ ഉദയനാണ് താരം എന്ന ചിത്രത്തിനു ശേഷം ഉദയനാണ് താരത്തിലെ ശ്രീനിവാസൻ അവതരിപ്പിച്ച സൂപ്പർസ്റ്റാർ കഥാപാത്രം രണ്ടാം ഭാഗമായ ഒരു ചിത്രത്തിൽ കൂടി വീണ്ടും എത്തിയിരുന്നു. പത്മ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന പേരിലാണ് ചിത്രം എത്തിയത്.

പൂർണ്ണമായും മോഹൻലാലിനെ വിമർശിച്ചുകൊണ്ടുള്ള ഒരു ചിത്രം ആയിരുന്നു ഇത്. ഇതിനുശേഷം മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദത്തിൽ വലിയ വിള്ളൽ വീണിരുന്നു. പലപ്പോഴും ശ്രീനിവാസൻ മോഹൻലാലിനെ വിമർശിച്ചിരുന്നു എങ്കിൽ കൂടിയും മോഹൻലാൽ ഒരിക്കൽപോലും പരസ്യമായി ശ്രീനിവാസനെതിരെ ഒന്നും പറഞ്ഞിട്ടില്ല.

എന്നാൽ ഇപ്പോൾ പുതിയ അഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തനിക്കും മോഹൻലാലിനും ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്ന് ശ്രീനിവാസൻ പറയുന്നു. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് ഞാൻ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

mohanlal sreenivasan

ഇരിക്കുന്നതിനു മുന്നേ ഇതിനെപ്പറ്റി എല്ലാം ഞാൻ എഴുതും. സരോജ് കുമാർ എന്ന ചിത്രം മോഹൻലാലുമായി ബന്ധം എങ്ങനെയായിരുന്നു എന്നുള്ള ചോദ്യത്തിന് നൽകും മറുപടി ഇപ്രകാരമായിരുന്നു. ലാൽ എല്ലാം തികഞ്ഞ ഒരു നടനായിരുന്നു.

മനോരമയുടെ പരിപാടിയിൽ മോഹൻലാൽ ശ്രീനിവാസിന് ഉമ്മ നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ നൽകിയ മറുപടി ഇപ്രകാരം, അതുകൊണ്ടാണ് എല്ലാവരും മോഹൻലാലിനെ കമ്പ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്നായിരുന്നു ശ്രീനിവാസൻ നൽകിയ മറുപടി.

അതേസമയം അന്തരിച്ച മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടൻ പ്രേം നസീർ അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നും ആ സിനിമയിൽ നായകനായി തീരുമാനിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നു എന്നും ശ്രീനിവാസൻ പറയുന്നു.

പ്രേം നസീർ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസനായിരുന്നു. മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ശ്രീനിവാസൻ മോഹൻലാലിനെ അറിയിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമായിരുന്നു എന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നു..

അയാൾക്ക് വയസ്സാൻ കാലത്ത് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു മോഹൻലാൽ തന്നോട് ചോദിച്ചത്. അപ്പോൾ ഞാൻ പറഞ്ഞത് ലാലിന് ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ പോരെ വേറെ കാര്യങ്ങൾ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു.

smoinu sijo visit sreenivasan house

നസീർ സാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ കെ ആർ ജി എന്ന ഒരാളായിരുന്നു. ഒരിക്കലും മോഹൻലാൽ ചെയ്യില്ല എന്ന് പറഞ്ഞിരുന്നില്ല. എല്ലാരും വിചാരിച്ചിരുന്നത് നസീർ സാറിന്റെ സിനിമ ആയതുകൊണ്ട് മോഹൻലാൽ ചെയ്യുമെന്നായിരുന്നു.

നിർമ്മാതാവിനു വേണ്ടി കാര്യങ്ങൾ നടത്തിയിരുന്നത് നടരാജൻ എന്ന ഒരാളായിരുന്നു. ഒരു ദിവസം അയാൾ എന്റെ അടുത്ത് വന്നു പറഞ്ഞു. താൻ മോഹൻലാലിനെ ചെന്നൈയിൽ വച്ച് കാണുകയും അദ്ദേഹം തന്നോട് തട്ടിക്കയറിയുകയും ചെയ്തു എന്നായിരുന്നു.

നിങ്ങൾ എന്റെ ഡേറ്റ് ചോദിച്ച് നടന്നാൽ മതിയോ ചിത്രത്തിന്റെ കഥയും ബാക്കിയുള്ള ഭാഗങ്ങളും ഒന്നും ആയിട്ടില്ലല്ലോ എന്നായിരുന്നു മോഹൻലാൽ അന്ന് ചോദിച്ചത്. അങ്ങനെ കുറ്റവാളി ഞാനായി. ഉത്തരവാദിത്വം എന്റെ മാത്രമായി മാറി. അങ്ങനെ ഞാൻ നടരാജനോട് ചിത്രത്തിന്റെ കഥ പറഞ്ഞു. ആ കഥയാണ് പിന്നീട് സന്ദേശമായി റിലീസ് ചെയ്തത്. ആ കഥയുമായി നടരാജൻ മോഹൻലാലിനെ കാണുകയും മോഹൻലാൽ ഡേറ്റ് നൽകുന്ന കാര്യം ആലോചിക്കാം എന്ന് പറയുകയും ചെയ്തു.

തുടർന്ന് വൈകുന്നേരം മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചു. എന്തു പണിയാടോ താൻ കാണിച്ചത് എന്ന് മോഹൻലാൽ ചോദിച്ചു. കഥയാകുമ്പോൾ തന്നോടും പറയണ്ടായിരുന്നു എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്.

തുടർന്ന് മോഹൻലാലിന്റെ വരവേൽപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ആയിരുന്നു നസീർ സാറിന്റെ അപ്രതീക്ഷിതമായ മരണം. അതുകഴിഞ്ഞ് പിറ്റേ ദിവസത്തെ പേപ്പർ നോക്കുമ്പോൾ മനോരമയിൽ ഒരു കുറിപ്പ് ലാലിന്റെ അതിൽ പ്രേം നസീർ സാറിനെ പുകഴ്ത്തി കുറെ കാര്യങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു.

ഒപ്പം രാഷ്ട്രീയ സാറിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നുള്ളത് തന്റെ ഏറ്റവും വലിയ മോഹമായിരുന്നു എന്നും മോഹൻലാൽ എഴുതിയിരുന്നു. ഇതോടെ ഞാൻ മോഹൻലാലിനെ വിളിച്ച് നിയന്ത്രണം വിട്ട് സംസാരിച്ചു.. ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ട് എന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

You might also like