നടിയോട് ബഹുമാനമെന്ന് മോഹൻലാൽ; നിന്നോടൊപ്പം എന്നുമുണ്ടെന്ന് മമ്മൂട്ടി; മലയാള സിനിമ ഒന്നടങ്കം അതിജീവിതക്കൊപ്പം..!!

95

അവസാനം നടിക്ക് പിന്തുണയുമായി മോഹൻലാലും മമ്മൂട്ടിയും എത്തി. ഇന്നലെ രാത്രിയുടെ ആണ് നടിക്ക് പിന്തുണ നൽകി ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി അമ്മ പ്രസിഡന്റ് കൂടി ആയ മോഹൻലാലും മലയാള സിനിമയിലെ മുതിർന്ന താരം മമ്മൂട്ടിയും എത്തിയത്.

ഇതോടെ മലയാളത്തിലെ മുഴുവൻ താരങ്ങളും താരത്തിന് പിന്തുണ ആയി എത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി നീതിക്ക് വേണ്ടി പോരാടുന്ന മലയാളത്തിന്റെ പ്രിയ നടിക്ക് പിന്തുണ പരസ്യമായി ആദ്യം പിന്തുണ അറിയിച്ചത് നടൻ പൃഥ്വിരാജ് സുകുമാരനും ടോവിനോ തോമസും ആയിരുന്നു.

മലയാളത്തിന്റെ പ്രമുഖ നടൻ കുറ്റാരോപിതനാക്കിയ സംഭവത്തിൽ വീണ്ടും നടി പോസ്റ്റ് ചെയ്ത കുറിപ്പ് റീ ഷെയർ ചെയ്താണ് താരങ്ങൾ പിന്തുണ അറിയിച്ചത്. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല , ഇര ആക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര.

5 വർഷമായി എന്റെ പേരും വ്യക്തിത്വവും , എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പോൾ ഒക്കെയും ചിലരൊക്കെ നിശബ്ദത ഭേതിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ.. എന്റെ ശബ്ദം നിലക്കാതെ ഇരിക്കാൻ.. എന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലർത്താനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെ ഇരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. എന്നായിരുന്നു താരം കുറിച്ചത്.

മലയാളത്തിലെ താരങ്ങൾ എല്ലാം തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. മഞ്ജു വാര്യർ , മമ്മൂട്ടി , ദുൽഖർ സൽമാൻ , മോഹൻലാൽ , കുഞ്ചാക്കോ ബോബൻ , പൃഥ്വിരാജ് , ടോവിനോ തോമസ് , റിമ കല്ലിങ്കൽ , ഐശ്വര്യ ലക്ഷ്മി , അന്ന ബെൻ , സംയുക്ത മേനോൻ , പാർവതി തിരുവോത്ത് , ഇന്ദ്രജിത് സുകുമാരൻ , പൂർണിമ ഇന്ദ്രജിത് , സുപ്രിയ പൃഥ്വിരാജ് , നിമിഷ സജയൻ , മിയ , അശ്വതി ശ്രീകാന്ത് , ഗീതു മോഹൻദാസ് തുടങ്ങി ആ നിര നീണ്ടു പോകുന്നു.

അതിജീവിതയോട് ബഹുമാനം തോന്നുന്നു എന്നാണ് മോഹൻലാൽ പോസ്റ്റിന് ഒപ്പം കുറിച്ചത്. നിന്നോടും ഉണ്ടാവും എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. എന്തായാലും നടി വീണ്ടും തന്റെ പിന്തുണ അറിയിച്ച പോസ്റ്റിൽ മലയാള സിനിമ ഒന്നടങ്കം നിൽക്കുക ആയിരുന്നു.

You might also like