സ്ത്രീകളെ തരംതാഴ്ത്തിക്കെട്ടുമ്പോള്‍ വെറുതെ ലെഫ്റ്റനന്റ് കേണല്‍ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല; മോഹൻലാലിനെതിരെ വീണ്ടും രഞ്ജിനി..!!

73

മോഹൻലാലിന്റെ നായികയായി എത്തിയ രഞ്ജിനിയുടെ ഫോട്ടോ വെച്ചുള്ള ട്രോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ( ചിത്രം1) അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന്‍ (ചിത്രം 2) എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ ‘ചിത്രം’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത്തേതിലാകട്ടെ, മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ സിനിമയിലേതല്ലാത്ത പുതിയ രൂപവവും.

തടിച്ചുരുണ്ട രഞ്ജിനിയുടെ പുതിയ ഫോട്ടോക്ക് ഒപ്പം പഴയ മോഹൻലാൽ ഫോട്ടോ വെച്ചത് രഞ്ജിനിക്കു അത്ര രസിച്ചില്ല. ദേ വന്നു രഞ്ജിനിയുടെ പോസ്റ്റ്, കൂടെ മോഹൻലാലിനെതിരെ ഒരു കൊട്ടും.

പോസ്റ്റ് ഇങ്ങനെ,

ട്രോളുകൾ തൻ ആസ്വദിക്കാറുണ്ടെങ്കിലും  സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്കാണെന്ന് നടി രഞ്ജിനി. ഒപ്പം ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ  ട്രോള്‍ തയ്യാറാക്കാന്‍ സഹായിച്ചത് ഭര്‍ത്താവാണെന്നും രഞ്ജിനി പറയുന്നു.

Haha…..however you too have hidden your real face after 2 years!I enjoy trolls but will not digest females to be…

Posted by Ranjini on Tuesday, 5 February 2019

തുടർന്ന് വീണ്ടും രഞ്ജിനി മോഹൻലാലിനെതിരെ പ്രതികരിച്ചിരിക്കുകയാണ്.

‘ലാലേട്ടനെ വ്യക്തപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ആ ട്രോള്‍ തന്നെ അയാളെ വച്ചാണ് വന്നത്. അതുകൊണ്ട് എനിക്ക് അതേപോലെ പ്രതികരിക്കേണ്ടി വന്നു. ഇത് അവസാനിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ലാലേട്ടന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു നടനാണ്. നടന്‍ മാത്രമല്ല എന്റെ സഹതാരവുമാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനമൊക്കെയുണ്ട്. പദ്മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യമാണ്.

എന്നാലും പുള്ളിക്കാരന് ഒരു ഡ്യൂട്ടിയുണ്ട്. ഒരു ആക്ടര്‍ മാത്രമല്ല ലഫ്റ്റനന്റ് കേണല്‍ ആണ് അങ്ങേര്. ലേഡീസിനെ കുറിച്ച് ഇത്തരം ട്രോളുകള്‍ വരുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഒരു ഉത്തരവാദിത്വമുണ്ട്. നടന്‍ എന്നതിലുപരി വളരെ ഉത്തരവാദിത്വമുള്ള ഒരു പൗരനാണ് അദ്ദേഹം. ഇങ്ങനെ സ്ത്രീകളെ തരംതാഴ്ത്തിക്കെട്ടുമ്പോള്‍ വെറുതെ ലെഫ്റ്റനന്റ് കേണല്‍ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല’.

എന്നാൽ ട്രോളുകൾ മോഹൻലാലിന്റെ ഫോട്ടോ വെച്ചു ഉണ്ടാക്കുന്നതിന് മോഹൻലാൽ എന്താണ് ചെയ്തത് എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്. നടിയുടെ വിവരം ഇല്ലായ്മയായി മാത്രം ഇതിനെ കണ്ടാൽ മതി എന്നും സോഷ്യൽ മീഡിയ പറയുന്നു. നിരവധി ആളുകൾ ആണ് രഞ്ജിനിക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.