എനിക്കറിയാം നീ ചീരുവിന്റെ അടുത്തേക്കാണ് പോയതെന്ന്; വീണ്ടുമൊരു നഷ്ടംകൂടി മേഘ്ന രാജിന്..!!

1,042

കഴിഞ്ഞ വര്ഷമുണ്ടായായ ഏറ്റവും വേദനാജനകമായ വാർത്തകളിൽ ഒന്നായിരുന്നു കന്നഡ നടനും നടി മേഘന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണത്തിൽ തകർന്നു പോയ മേഘനയെ സാമൂഹിക മാധ്യമത്തിൽ അടക്കം അപ്രത്യക്ഷമായിരുന്നു. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം സാമൂഹിക മാധ്യമത്തിൽ വീണ്ടും സജീവവമാണ് മേഘന രാജ്.

സർജ മരിക്കുമ്പോൾ മേഘന രണ്ടു മാസം ഗർഭിണി ആയിരുന്നു. ചിരഞ്ജീവി സർജയുടെ ഓർമകളിൽ ആണെങ്കിൽ കൂടിയും ജൂനിയർ സർജ എത്തിയതോടെ ആണ് മേഘന സ്വാഭാവിക ജീവിതത്തിലേക്ക് എത്തിയത്. ഹൃദയാഘാതം മൂലം ആയിരുന്നു സർജ പോകുന്നത്. എന്നാൽ ഇപ്പോൾ മകനൊപ്പം കളിയും ചിരിയുമൊക്കെയായി ആണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാൽ തനിക്ക് ജീവിതത്തിൽ മറ്റൊരു വലിയ നഷ്ടംകൂടി ഉണ്ടായി എന്നാണ് മേഘന രാജ് പറയുന്നത്.

തന്റെ വളർത്തു നായയെ നഷ്ടപ്പെട്ട വേദനയാണ് മേഘന ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവച്ചത്. പലതും നഷ്ടപ്പെട്ടു.. അവനെ കുറിച്ച് കൂടുതൽ ആമുഖങ്ങൾ ആവശ്യമില്ല ബ്രൂണോ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവനിന്ന് അവന്റെ അവസാന ശ്വാസം വലിച്ചു. ജൂനിയർ ചിരുവിനൊപ്പം അവൻ കളിക്കണമെന്നും പുറത്ത് കയറി ഇരുന്ന് സവാരി നടത്തണം എന്നുമൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവെ കുട്ടികളെ ബ്രൂണോയ്ക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷെ അവൻ ജൂനിയർ ചിരുവുമായി വളരെ അധികം സൗമ്യനായിരുന്നു.

അവന് അവന്റെ യജമാനനെ അറിയാമായിരുന്നു എന്ന് തോന്നുന്നു. അവനില്ലാതെ ഈ വീട് പഴയത് പോലെ ആകില്ല. വരുന്നവരെല്ലാം ബ്രൂണോ എവിടെ എന്നാണ് ചോദിക്കുന്നത്. അവനെ ഞങ്ങൾ വേദനയോടെ മിസ്സ് ചെയ്യും. എനിക്കുറപ്പുണ്ട് നീ ചിരുവിന്റെ അടുത്തുണ്ടാവും അവനെ എപ്പോഴും ശല്യപ്പെടുത്താൻ എന്നാണ് മേഘ്‌നയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. ഈ സംഭവം അറിഞ്ഞതോടെ ആരാധകരും സംങ്കടത്തിൽ ആയി.

ഇതിനോടകം നിരവധി പേരാണ് ബ്രൂണോയ്ക്ക് ആദരാഞ്ജലികൾ നൽകി രംഗത്ത് വന്നത്. നേരത്തെ ബ്രൂണോയ്‌ക്കൊപ്പമുള്ള നിരവധി ഫോട്ടോകൾ മേഘന പങ്കുവെച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ബ്രൂണോ. ഇതിനിടെ ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി മേഘന ബ്രൂണോയെയും കൂട്ടിയിരുന്നു. ഇതിന്റെ ചിത്രമെല്ലാം നിമിഷന്നേരം കൊണ്ട് വൈറലായിരുന്നു.