അങ്ങനെ ഒരു ഹതഭാഗ്യയാണ് ഞാൻ; പക്ഷെ എനിക്ക് അതുമായി എനിക്ക് ബന്ധമില്ല; മഞ്ജു പത്രോസ് വീണ്ടും..!!

178

മഞ്ജു പത്രോസ് എന്ന താരം ആദ്യം മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ കൂടി ആണ് എത്തുന്നത്. തുടർന്ന് സീരിയലിൽ കൂടി ശ്രദ്ധ കേന്ദ്രീകരിച്ച താരം അവിടെ നിന്നും സിനിമ രംഗത്ത് എത്തി. എന്നാൽ മഞ്ജു പത്രോസ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ രണ്ടാം സീസണിൽ കൂടി ആയിരുന്നു. മത്സരാർത്ഥി ആയി എത്തിയ താരത്തിന് ആരാധകരേക്കാൾ കൂടുതൽ വിരോധികൾ ആണ് ഉണ്ടായത്.

അതിലൂടെ മഞ്ജുവിന് നഷ്ടമായത് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് അടക്കം ആയിരുന്നു. എന്നാൽ ആ അക്കൗണ്ട് എത്ര ശ്രമം നടത്തിയിട്ടും തിരിച്ചെടുക്കാൻ കഴിയുന്നില്ല എന്ന് താരം പറയുന്നു. എന്നാൽ പോയ അക്കൗണ്ടിന് പകരം പുതിയ അക്കൗണ്ട് തുടങ്ങി ഇരിക്കുകയാണ് മഞ്ജു ഇപ്പോൾ. തന്റെ വ്യാജന്മാർ കൂടി എന്നും അതിനെ കുറിച്ചും താരം പറയുന്നു.

അരുമയാർന്ന നൻമ്പർഗളേ..

പഴയ ഇൻസ്റ്റാഗ്രാം ഐഡി റിക്കവർ ചെയ്ത് എടുക്കാൻ കഴിയാതെ പോയ ഹതഭാഗ്യയായ ഞാൻ അവതരിപ്പിക്കുന്ന എൻറെ പുതിയ ഇൻസ്റ്റഗ്രാം ഐഡി.. കടന്നുവരൂ സൂർത്തുക്കളേ കടന്നുവരൂ..

ഇൻസ്റ്റഗ്രാമിൽ കണ്ട് വരുന്ന എൻറെ മുഖമുള്ള മറ്റ് ഒരു ഐഡി കൾക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കൽപ്പികമായോ യാതൊരു ബന്ധവുമില്ല എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു..

നന്ദി നമസ്കാരം