ജഗതിയെ വീണ്ടും അഭിനയ ലോകത്തിലേക്ക് കൊണ്ടുവന്ന് മമ്മൂട്ടി; ചിലർ പണത്തിനും വിജയങ്ങൾക്കും പിന്നാലെ ഓടുമ്പോൾ വീണുപോയവരെ കൈപിടിച്ചുയർത്തി മെഗാസ്റ്റാർ..!!

146

ചിരിയുടെ അഭിനയ സാമ്രാട്ട് വീണ്ടും അഭിനയ ലോകത്തിൽ തിരിച്ചു വരുകയാണ്. മോഹൻലാൽ ജഗതി ശ്രീകുമാർ കൂട്ടുകെട്ടിൽ ആണ് മലയാളികൾ ഏറെ ചിരിച്ചത് എങ്കിൽ കൂടിയും ജഗതി ശ്രീകുമാർ എന്ന അതുല്യ പ്രതിഭ ഇപ്പോൾ തിരിച്ചു വരുന്നത് മമ്മൂട്ടിയുടെ നിർബന്ധത്തിന് വഴങ്ങി മമ്മൂട്ടി ചിത്രത്തിൽ കൂടി തന്നെയാണ്.

പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള കഥാപാത്രം സേതുരാമയ്യർ സിബിഐ എന്ന വേഷത്തിലേക്ക് മമ്മൂട്ടി വീണ്ടും എത്തുമ്പോൾ ജഗതി വീണ്ടും തിരിച്ചു വരുന്നത്. കെ മധുവാണ് സിനിമ ഒരുക്കുന്നത്. ആദ്യ ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ആണ് ജഗതി ശ്രീകുമാർ വീണ്ടും ഈ ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തുന്നു എന്നുള്ളത് വാർത്തയായത്.

മമ്മൂട്ടി നേരിട്ട് നടത്തിയ നിർബന്ധത്തിന് വഴങ്ങി ആണ് ജഗതി വീണ്ടും എത്തുന്നത്. ഒരു മലയാളം സിനിമയുടെ അഞ്ചാം ഭാഗം എത്തുന്നത് ആദ്യമായി ആണ്. സേതുരാമയ്യർ സിബിഐ എന്ന വേഷത്തിൽ എത്തുന്ന മമ്മൂട്ടിയുടെ സഹ പ്രവർത്തകൻ വിക്രം എന്ന വേഷത്തിൽ ആണ് ജഗതി എത്തുന്നത്.

2012 ൽ ആയിരുന്നു മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ച അപകടം ജഗതി ശ്രീകുമാറിന് ഉണ്ടായത്. തുടർന്ന് നീണ്ട 9 വർഷത്തോളമായി അഭിനയ ലോകത്തിൽ നിന്നും മാറിനിൽക്കുന്ന ജഗതി തിരിച്ചുവന്നത് പരസ്യ ചിത്രത്തിൽ കൂടി ആയിരുന്നു. ചിത്രത്തിൽ മുകേഷ് , സായി കുമാർ എന്നിവരും ഉണ്ടാവും എന്ന് തിരക്കഥാകൃത്ത് എസ എൻ സ്വാമി പറയുന്നു.

ജഗതി ഉള്ള രംഗങ്ങൾ ചിത്രീകരണം നടത്തുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ ആണെന്ന് റിപോർട്ടുകൾ ഉണ്ട്. കൂടാതെ രമേശ് പിഷാരടി , ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ ഉണ്ട്. അതീവ രഹസ്യമായി ആണ് ചിത്രീകരണം നടക്കുന്നത് .

ലൊക്കേഷനിൽ അനുവാദം ഇല്ലാതെ ആർക്കും പ്രവേശനം ഇല്ല എന്നും ചിത്രത്തിന്റെ മുഴുവൻ കഥയും അറിയുന്നത് മമ്മൂട്ടിക്ക് മാത്രമാണ് എന്നും റിപ്പോർട്ട് പറയുന്നു. ചിത്രത്തിലെ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റങ്ങൾ ഉണ്ടാകും എന്നും ശ്യാമിന് പകരം ജേക്സ് ബിജോയ് ആയിരിക്കും മ്യൂസിക് ചെയ്യുന്നത്.

You might also like