കസബ വിഷയത്തിൽ ദുൽഖർ ചെയ്തത്; പാർവതി പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട്; ഇടവേള ബാബു പറയുന്നു..!!

115

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജെനെറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഏറെ ആകാംഷയും അതോടൊപ്പം വിവാദങ്ങളും ഉണ്ടാക്കി ഇരുന്നു.

മലയാളത്തിൽ നിർദരരായി താരങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്ന ഒരു വലിയ ചാരിറ്റി സംഘടനാ കൂടി ആണ് അമ്മ. അതിന്റെ ഭാഗം ആയി ആണ് വീണ്ടും ഒരു സിനിമ നിർമ്മിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് അമ്മ. 2008 ൽ ട്വന്റി ട്വന്റി നിർമ്മിച്ചു എങ്കിൽ കൂടിയും അതിന്റെ പ്രയോജനം കിട്ടിയത് നിർമാതാവ് കൂടി ആയ ദിലീപിന് ആയിരുന്നു എന്ന് ഇടവേള ബാബു പറയുന്നത്.

ഭാവന ചിത്രത്തിൽ ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് സംഘടനാ വിട്ടുപോയവർ മരിച്ചതിന് തുല്യം ആണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിന് രൂക്ഷമായ വിമർശനവും ആയി എത്തിയ പാർവതി അമ്മ സംഘടനയിൽ നിന്നും രാജി വെക്കുന്നു എന്ന് പറഞ്ഞിരുന്നു. അതോടൊപ്പം ഇടവേള ബാബുവിന് എതിരെ രൂക്ഷമായ വിമർശനവും താരം നടത്തി ഇരുന്നു.

അയാളുടെ വാക്കുകൾ എനിക്ക് വെറുപ്പ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞ പാർവതിക്ക് ഇപ്പോൾ ഇടവേള ബാബു നൽകിയ മറുപടി ഇങ്ങനെ..

കുറച്ചു നാളുകൾക്കു മുന്നേ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെ കുറിച്ച് വിവാദ പരാമർശം നടന്നിരുന്നു. സ്ത്രീ വിരുദ്ധത ഉള്ള സിനിമ ആണ് മമ്മൂട്ടി അഭിനയിച്ച കസബ എന്ന് പാർവതി ആരോപിച്ചതോടെ ഈ വിഷയത്തിൽ നടിക്ക് എതിരെ വലിയ പ്രതിഷേധം ആണ് ഉയർന്നത്. മമ്മൂട്ടി ഫാൻസ്‌ പാർവതി സിനിമ തീയറ്ററിൽ എത്തിയാൽ കൂവി ഓടിക്കുന്ന കാലം വരെ ഉണ്ടായി.

എന്നാൽ ഇത്തരത്തിൽ പാർവതിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ താൻ ഇടപെട്ടു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കസബ വിവാദങ്ങൾക്ക് ശേഷം വാപ്പിച്ചിയോട് അധിക്ഷേപം കാണിച്ച പാർവതിയോടു ദുൽഖർ അകലം പാലിച്ചിരുന്നു. ഇവരും തന്നാൽ നേരിട്ട് കണ്ടാൽ പോലും മിണ്ടാത്ത സാഹചര്യം വന്നിരുന്നു. അമ്മ സംഘടിപ്പിച്ച ഷോയിൽ പാർവതി എത്തിയപ്പോൾ തനിക്ക് എതിരെ എന്തെങ്കിലും വിവാദം ഉണ്ടാകുമോ എന്നും പാർവതി ഭയന്നിരുന്നു. പരിശീലന ക്യാമ്പിൽ പാർവതിയെ നേർക്കുനേർ കണ്ടപ്പോൾ പോലും ദുൽഖർ മൈൻഡ് ചെയ്യാതെ ആണ് കടന്നു പോയത്.

ഇതിൽ വിഷമം താങ്ങാൻ കഴിയാതെ പാർവതി അവിടെ നിന്ന് പൊട്ടി കരഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ മമ്മൂക്കയോട് സംസാരിച്ചു പരിഹാരം കണ്ടതും താൻ ആണെന്നും ഇടവേള ബാബു പറയുന്നു. അങ്ങനെ ഉള്ള തന്നെ കുറിച്ച് മോശം പാർവതി പറഞ്ഞത് ശരിയായില്ല എന്നും ഇടവേള ബാബു പറയുന്നു.

You might also like