സ്നേഹ നിങ്ങൾ വെറും ഷിറ്റാണ്; ഇത് 2021 ആണെന്ന് മറക്കല്ലേ; കൈരളി ചാനലിലെ പരിപാടിക്കെതിരെ ശ്രിന്ദയും എസ്ഥേർ അനിലും..!!

231

കാലം മാറുന്നതും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സമത്വവുമുള്ള നാട്ടിൽ ചിലരെങ്കിലും പതിറ്റാണ്ടുകൾക്ക് പിറകിലുള്ള ചിന്താഗതിയിൽ ആണ്. ഈ കാലഘട്ടത്തിൽ എന്തിനാ പിന്തുണക്കണം എന്നും എന്തിനെ തള്ളണം എന്നൊന്നും അറിയാത്ത ഒരു സമൂഹം വളർന്നു വരുന്നത്.

സ്ത്രീയോട് മുതിർന്നവരോട് എങ്ങനെ പെരുമാറണം എന്നറിയാൻ കഴിയാത്ത ഒരു സമൂഹത്തിൽ ഇതിനേക്കാൾ മുകളിൽ ചാനൽ റീച്ചിന് വേണ്ടി എന്തും ചെയ്യുന്ന ചില ഷോകൾ ഉണ്ട്. അത്തരത്തിൽ കൈരളി ചാനലിൽ നടന്ന ഷോയെ കുറിച്ച് രൂക്ഷമായ ഭാഷയിൽ വിമർശനവുമായി എത്തുകയാണ് മലയാളത്തിലെ യുവനടിമാർ.

സിനിമക്ക് ഒപ്പം തന്നെ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിലും സജീവമാണ് ഇന്നത്തെ മലയാളി നടിമാർ. തങ്ങളുടെ പുത്തൻ മേക്കോവറുകൾ എന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന താരങ്ങൾ ആണ് ശ്രിന്ദയും എസ്ഥേർ അനിലും അതുപോലെ ഗോപിക സുരേഷും അടക്കമുള്ള താരങ്ങൾ.

ഇവരുടെ ചിത്രങ്ങൾ പുത്തൻ മേക്കോവറുകൾ എന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി നിക്കാറുണ്ട്. ചിലരെങ്കിലും വിമർശനം ആയി എത്തുമ്പോൾ ആഘോഷം ആക്കുന്നവരാണ് കൂടുതലും. അത്തരത്തിൽ കഴിഞ്ഞ ദിവസം കൈരളി ടിവി സദാചാര ആങ്ങള കളിച്ച് രംഗത്ത് വന്നിരുന്നു.

നടി ശ്രിദ്ധയെയും എസ്ഥേർ അനിലിനെയും ഗോപിക രമേശിനെയും കൈരളി ടിവി ഷോയിൽ കൂടി കളിയാക്കിയിരുന്നു. ലൗഡ് സ്പീക്കർ എന്ന പരിപാടിയിലൂടെയായിരുന്നു ഇവരെ മോശമായ രീതിയിൽ കളിയാക്കിയത്. ഇവരുടെ ഫോട്ടോ ഷൂട്ടുകളെ സംബന്ധിച്ച് മോശം പരാമർശം പരുപാടിയിൽ നടത്തുകയായിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ തങ്ങളുടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. പരുപാടി അവതരിപ്പിക്കുന്ന നടിമാരെയും കൈരളി ടീവിക്കും വ്യക്തമായ മറുപടി തന്നെയാണ് താരങ്ങൾ നൽകിയത്.

യുവ നടി എസ്ഥർ അനിൽ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത് ഇങ്ങനെ ആയിരുന്നു. രണ്ട് മൂന്ന് ആഴ്ചയായി ഞാൻ എന്റെ വായടച്ചിരിക്കാൻ ശ്രമിക്കുകയായിരുന്നു.

സ്‌നേഹ കൈരളി ആൽബി രശ്മി യു ആർ ഓൾ സോ ഫുൾ ഓഫ് ഷിറ്റ് എന്നായിരുന്നു പരിപാടിയെക്കുറിച്ചുള്ള എസ്ഥേർ പ്രതികരണം നടത്തിയത്.

എന്നാൽ വലിയ ഒരു കുറിപ്പിലൂടെയായിരുന്നു ശ്രിന്ദ തന്റെ ഭാഗം പറഞ്ഞു വന്നത്.

ഇത് 2021 ആണെന്ന് ഓർമപ്പെടുത്തുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. സ്ത്രീ അവകാശങ്ങൾക്ക് ആയി പൊരുതുമ്പോൾ സ്വന്തം ശരീരത്തെ സ്നേഹിക്കാൻ എല്ലാവർക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവർത്തിക്കുമ്പോൾ സങ്കടകരമെന്ന് പറയാമല്ലോ ഇവിടെ നമ്മൾ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്.

എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈൽ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല അവരോട് പറയേണ്ടത്. സമയം കഴിഞ്ഞിരിക്കുന്നു. ആണ്കുട്ടിയളെ പെണ്കുട്ടികളേ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കുക.

നിങ്ങളെ എക്‌സ്പ്രസ് ചെയ്യുക നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം ചെയ്യുക. സന്തോഷം പങ്കുവെക്കുക ദയയുള്ളവരാവുക. സ്വന്തം കാര്യം നോക്കുക. ഇവിടെയിതാ ഞാൻ എന്റെ ശരീരത്തെ സ്‌നേഹിക്കാൻ പഠിക്കുകയാണ് ആർക്ക് വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും എനിക്ക് വേണ്ടതുമായ കാര്യങ്ങൾ ഞാൻ നിർത്താൻ പോകുന്നില്ല.

അതുകൊണ്ട് ഒരു റാണിയെന്ന നിലയിൽ തന്നെ ഇനിയും മുന്നോട്ട് പോകും. എല്ലാവർക്കും നന്ദി എന്നാണ് ശ്രിദ്ധ കുറിച്ചത്.

ഒരാൾ എന്ത് ധരിക്കണമെന്നത് ആ വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പാണ്. ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കാലം 2021 ലെത്തിയത് മാത്രം കാര്യമില്ല അത് ഉൾക്കൊള്ളാനും സ്വയം നവീകരിക്കാനും മനുഷ്യർ കൂടി തയ്യാറാകണം എന്നാണ് ഗോപിക രമേശ് പ്രതികരിച്ചത്.

മമ്മൂട്ടി ചെയർമാൻ ആയിരിക്കുന്ന ഒരു ചാനലിൽ മോഹൻലാലിനെ അടക്കം വിമർശിക്കുന്ന ഷോ ആണ് ലൗഡ് സ്പീക്കർ. എന്നാൽ വിമർശനങ്ങൾ വരുമ്പോഴും ചിലരെങ്കിലും മമ്മൂട്ടി ഇതൊക്കെ എങ്ങനെ അനുവദിച്ചു കൊടുക്കുന്നു എന്നാണ് ചോദിക്കുന്നത്.