എന്തുകൊണ്ട് ദിലീപിനെ മാത്രം നയൻതാര വിവാഹത്തിന് ക്ഷണിച്ചു; മറ്റ് തിരക്കുകൾ എല്ലാം മാറ്റിവെച്ച് ദിലീപ് പറന്നെത്താൻ ഉള്ള രഹസ്യം എന്താണെന്ന് അറിയുമോ..!!

8,119

ഇന്ത്യൻ സിനിമ ലോകത്തിൽ നിന്നുമുള്ള പ്രമുഖർ എല്ലാം തന്നെ ഇന്നലെ മഹാബലിപുരത്ത് നയൻതാരയുടെ വിവാഹ ചടങ്ങിൽ ഉണ്ടായിരിന്നു എന്നുള്ളതാണ് സത്യം. ബോളിവുഡിൽ നിന്നും കിംഗ് ഖാൻ തന്നെ എത്തിയപ്പോൾ തമിഴിൽ രജനികാന്ത് മുതൽ ഒട്ടേറെ താരങ്ങൾ ഉണ്ടായിരുന്നു.

സൂര്യ , അജിത് , വിജയ് , വിജയ് സേതുപതി , കമൽ ഹസൻ തുടങ്ങി മണിരത്നം വരെ ഉള്ള ആളുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതെ സമയം മലയാളത്തിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച ഘടകമായി എത്തിയത് നടൻ ദിലീപ് മാത്രം ആയിരുന്നു എന്ന് വേണം എങ്കിൽ പറയാം.

നയൻതാരയുടെ കരിയറിൽ ആദ്യ കാലങ്ങളിൽ ഒന്നിച്ചു ചെയ്ത മോഹൻലാലിനെയോ ജയറാമിനെയോ അതുപോലെ ഇന്നും ഒപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്യുന്ന മമ്മൂട്ടിയോ ആ വേദിയിൽ ആളുകൾ കാണാൻ കൊതിച്ചപ്പോൾ എത്തിയത് നയൻതാരക്കൊപ്പം ഒരേയൊരു ചിത്രത്തിൽ നായകൻ ആയി എത്തിയ ദിലീപ് മാത്രം ആയിരുന്നു.

സിദ്ദിഖ് സംവിധാനം ചെയ്തു ബോഡി ഗാർഡ് എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു എത്തിയത്. 2010 ൽ ആയിരുന്നു ബോഡി ഗാർഡ് എത്തുന്നത്. ഇപ്പോൾ വർഷങ്ങൾ 12 കഴിഞ്ഞു എങ്കിൽ കൂടിയും ആ സൗഹൃദം ഇന്നും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് എന്തുകൊണ്ട് ആയിരിക്കും.

ദിലീപ് എന്ന വ്യക്തിക്ക് വ്യക്തി ജീവിതത്തിൽ വലിയ വിവാദങ്ങൾ ഉണ്ടായി. അത്തരത്തിൽ ഉള്ള ഒരു വ്യക്തിയെ തന്റെ വിവാഹ വേദിയിലേക്ക് വിളിക്കുമ്പോൾ പൊതു സമൂഹവും സിനിമ മേഖലയും എങ്ങനെ ആയിരിക്കും നോക്കി കാണുക.

എന്നാൽ ഇതൊക്കെ മറികടന്ന് കൊണ്ട് ആയിരുന്നു ദിലീപിനെ തന്റെ വിവാഹ വേദിയിലേക്ക് നയൻ‌താര വിളിച്ചത്. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിൽ ആയിരുന്നു നയൻതാര എന്ന ലേഡി സൂപ്പർ സ്റ്റാറിനെ സംവിധായകൻ വിഗ്നേഷ് ശിവൻ കാണുന്നത്. എന്നാൽ അന്ന് തുടങ്ങിയ സുഹൃദം പിന്നീട് പ്രണയവും അതിന് ശേഷം ലിവിങ് ടുഗതർ ജീവിതവും ആയി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ ഇരുവരും വിവാഹം കഴിക്കുമ്പോൾ ദിലീപ് മുഖ്യാതിഥി ആയി എത്തുന്നതിന്റെ കാരണം ഇതാണെന്ന് ഒരു കുറിപ്പിൽ കൂടി പറയുന്നു.

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഇടയിൽനിന്നും ദിലീപേട്ടൻ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ മുതൽ കുഞ്ചാക്കോ ബോബൻ്റേ വരെ നായികയായി അഭിനയിച്ചിട്ടുണ്ട് നയൻതാര.

എന്നിട്ടും എന്തുകൊണ്ടാണ് ദിലീപേട്ടനെ മാത്രം നയൻതാര വിവാഹത്തിന് ക്ഷണിച്ചത് എന്നറിയുമോ? ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

സൗഹൃദങ്ങൾ അങ്ങനെ പെട്ടെന്ന് കൈവെടിയുന്ന ആളല്ല ദിലീപേട്ടൻ. എപ്പോഴും സൗഹൃദങ്ങൾ നിലനിർത്തുന്നതിൽ ദിലീപേട്ടൻ വളരെ മിടുക്കനാണ്. അദ്ദേഹം കരിയർ ആരംഭിച്ച സമയത്തുള്ള അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ഇന്നും അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്.

എത്ര വലിയ താരം ആയിരുന്നിട്ടും തൻറെ ഒപ്പം അന്ന് പ്രവർത്തിച്ച മിമിക്രി താരങ്ങളുടെ ദിലീപേട്ടൻ ഇന്നും കൈവിട്ടിട്ടില്ല. ഇതിൽ നിന്നും മനസ്സിലാക്കാൻ ദിലീപേട്ടൻ സൗഹൃദങ്ങൾക്ക് എത്രത്തോളം വില നൽകുന്ന ആളാണ് എന്ന്.

അതുകൊണ്ടുതന്നെ മലയാളത്തിലെ സൂപ്പർതാരങ്ങളെ ഒന്നും വിളിക്കാതെ നമ്മുടെ ജനപ്രിയനായകൻ ദിലീപേട്ടനേ നയൻതാര വിളിച്ചു എങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

You might also like