ദിലീപ് ഫിയോക്കിൽ നിന്നും പോയാൽ ഒന്നും സംഭവിക്കില്ല; പോകുന്നവർക്ക് പോകാം; കെ. വിജയകുമാർ..!!

81

ആരൊക്കെ പോയാലും തീയറ്റർ സംഘടനായ ഫിയോക്കിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഫിയോക്ക് പ്രസിഡണ്ട് വിജയകുമാർ. ഫിയോക്ക് പിളരുകയാണ് എന്ന് വ്യാമോഹിക്കുന്നവർക്ക് ഫിയോക്കിന്റെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത ആളുകൾ ആണ്.

കാരണം ഈ പ്രതിസന്ധി ഘട്ടത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്നും ഈ സംഭവത്തിൽ പൊങ്ങി വരുന്നവരെ തങ്ങൾക്ക് ഒപ്പം കൂട്ടാം എന്നും കരുതുന്നവരുടെ വ്യാമോഹം മാത്രമാണിത്. ഫിയോക്ക് എന്ന സംഘടനക്ക് ശക്തമായ അടിത്തറയുണ്ട്.

ആന്റണിക്ക് വേണമെങ്കിൽ പുറത്തു പോകാം ദിലീപ് വേണം എങ്കിൽ ദിലീപിന് പുറത്തു പോകാം സുരേഷ് ഷേണായിക്ക് വേണം എങ്കിൽ പുറത്തുപോകാൻ കഴിയും. എന്നാൽ ശക്തമായ യൂത്ത് വിങ്ങിൽ കൂടി ആണ് ഇപ്പോൾ അറിയിക്കുന്നു മുന്നോട്ട് പോകുന്നത്.

എന്നെ സംബന്ധിച്ച് ഞാൻ ഈ സംഘടനയുടെ ആജീവനാന്ത പ്രസിഡണ്ട് ആയി ഇരിക്കാമെന്ന് ഒരു മോഹവുമുള്ളയാൾ അല്ല. അങ്ങനെ ആഗ്രഹവും എനിക്കില്ല. ഞാൻ പ്രസിഡന്റ് ആയി ഇരിക്കുന്ന കാലം എന്റെ അംഗങ്ങളെ ഞാൻ പ്രൊട്ടക്റ്റ് ചെയ്യും.

എനിക്ക് വേണ്ടി ഞാൻ സംഘടനയെ ബലി കൊടുക്കില്ല. ദിലീപിനും ആന്റണിക്കും സർക്കാർ തീയറ്ററിലും ഏത് പടം കളിക്കാൻ ഉള്ള അധികാരം ഉണ്ട്. ഒന്നോ രണ്ടോ ശതമാനം ആളുകൾ പോയി എന്ന് ഫിയോക്കിന് ഒന്നും സംഭവിക്കില്ല. ദിലീപിനെയും ആന്റണിയെയും ഉപരോധിക്കില്ല.

700 സ്ക്രീൻ ആണ് ഫിയോക്കിന് ഉള്ളത്. ആന്റണി പെരുമ്പാവൂർ മാറും എന്ന് പറഞ്ഞപ്പോൾ അത്രക്കും വലിയ കരഘോഷം ആയിരുന്നു സംഘടനയിൽ ഉണ്ടായത്. അത്രക്കും വെറുപ്പാണ് ആന്റോണിയോട് എന്നും വിജയകുമാർ പറയുന്നു. ലിബർട്ടി ബഷീറിന്റെ സംഘടനയിൽ പലർക്കും പല അഭിപ്രായം ഉള്ളവരാണ്.

ഫിയോക്കിന്റെ സംഘടന നിർമാതാക്കൾ ഉണ്ടാക്കിയ സംഘടനാ ആണെങ്കിൽ കൂടിയും ഇന്ന് അവരുടെ ഇഷ്ടത്തിന് നിൽക്കാത്തത് കൊണ്ടാണ് തകർക്കാൻ നോക്കുന്നത്. അതിനുള്ള ശ്രമം ഇപ്പോൾ നടക്കുന്നത്. ആന്റണി പെരുമ്പാവൂർ പണം ഉണ്ടാക്കിയത് തീയറ്റർ ഉടമകൾ ഉള്ളതുകൊണ്ടാണ്. അല്ലാതെ ആന്റണി പെരുമ്പാവൂർ പണം ഉണ്ടാക്കിയത് നിധി ഉള്ളതുകൊണ്ടാണോ എന്നും വിജയ കുമാർ ചോദിക്കുന്നു.

You might also like