ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല; ആ പാവത്തിനെ വെറുതെ വിടണം; പ്രതിഷേധവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ; ഉൽഘാടനം ശാന്തിവിള ദിനേശ്..!!

138

നടിയുടെ കേസിൽ ദിലീപിനെതിരെ നടക്കുന്ന തേജോവധങ്ങൾ ഇനിയും അനുവദിക്കില്ല എന്നുള്ള രീതിയിൽ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടനാ.

ജനപ്രിയ നായകൻ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നുള്ളതാണ് ഇവർ മുന്നോട്ട് വെക്കുന്ന ആവശ്യം. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാർച്ച് തുടങ്ങാൻ ആയിരുന്നു തീരുമാനം. അതെ സമയം മലയാളത്തിലെ മുതിർന്ന സിനിമ നിരൂപകനും സംവിധായകനുമായ ശാന്തിവിള ദിനേശ് ആണ് മാർച്ച് ഉൽഘാടനം ചെയ്യുന്നത്.

മെൻസ് അസോസിയേഷൻ നടത്തുന്ന പ്രതിഷേധം ആണെങ്കിൽ കൂടിയും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ചേർന്ന് ഇത് വിജയം ആക്കണം എന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു.

അതെ സമയം ഉൽഘാടനം ചെയ്യാൻ സംവിധായകൻ ശാന്തിവിള ദിനേശ് എത്തി എങ്കിൽ കൂടിയും കോവിഡ് പ്രതിസന്ധി കൂടുന്നത് കൊണ്ട് പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞു പോലീസ് വിലക്കുക ആയിരുന്നു.