ചേച്ചി, ചേച്ചി എന്ന് വിളിച്ചു മീനാക്ഷിയുടെ പുറകെ നടക്കും; മക്കളെ കുറിച്ച് ദിലീപ്..!!

189

ഏറെ കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ദിലീപ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി യൂട്യൂബ് ചാനലുകൾക്ക് ആയി അദ്ദേഹം അഭിമുഖങ്ങൾ നൽകിയത്. അതിൽ യൂബിഎൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മക്കളെ കുറിച്ചാണ് ദിലീപ് മനസ്സ് തുറന്നത്. മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിൽ അടുത്ത സൗഹൃദത്തിൽ ആണെന്നും മഹാലക്ഷ്മി ചേച്ചി ചേച്ചി എന്ന് വിളിച്ചുകൊണ്ട് ഇപ്പോഴും മീനാക്ഷിക്ക് പിന്നാലെ നടക്കുമെന്നും ദിലീപ് പറയുന്നു.

Meenakshi dileep kavya mahalakshmi

മീനാക്ഷി ആണെകിൽ നല്ല കെയറിങ്ങിൽ ആണ് അവളെ കൊണ്ട് നടക്കുന്നത്. ഇരുവരും ഒന്നിക്കുമ്പോൾ കാണാൻ നല്ല രസം ആണ്. കൂടാതെ മഹാലക്ഷ്മി സ്കൂളിൽ പോകാറായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

മക്കളുടെ ചെറുപ്പത്തിൽ ഉള്ള ഫോട്ടോസ് കാണുമ്പോൾ തനിക്ക് അത്ഭുതം ആണെന്നും ഇവരെയും കാണാൻ ഒരു പോലെ ഉള്ളതായി തോന്നുമെന്നും താരം പറയുന്നു. മീനാക്ഷിയുടെ കുട്ടിക്കാലം തനിക്ക് മിസ് ചെയ്തു കാരണം അന്ന് ഞാൻ ഭയങ്കര ഷൂട്ടിംഗ് തിരക്കിൽ ആയിരുന്നു.

ജോക്കർ , ഡാർലിംഗ് ഡാർലിംഗ് , തെങ്കാശിപ്പട്ടണം , പറക്കും തളിക , മീശമാധവൻ , കുബേരൻ അംഹനെ തുടർച്ചയായി ഷൂട്ടിംഗ് ആയിരുന്നു. അവളുടെ ആ പ്രായം തനിക്ക് നന്നായി മിസ് ചെയ്തു.

എന്നാൽ അതെല്ലാം തനിക്ക് ലഭിച്ചത് മഹാലക്ഷ്മിയിൽ കൂടി ആയിരുന്നു. ഞങ്ങൾ എല്ലാവരും അമ്മക്ക് ഒപ്പം ആയിരുന്നു. സഹോദരനും സഹോദരിയും എല്ലാവരും ഉണ്ടായിരുന്നു. ദിലീപ് പറയുന്നു