ചാർമിയുടെ വിവാഹ അഭ്യർഥനയിൽ കിടിലം മറുപടി നൽകി തൃഷ, ആരാധകർക്ക് ഞെട്ടൽ..!!

68

തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ആരാധക നിരയുള്ള രണ്ട് നടിമാർ ആണ് ചാർമി കൗറും തൃഷയും. തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളിൽ തിളങ്ങിയ നടിയാണ് ചാർമിയും തൃഷയും.

തൃഷയുടെ ജന്മദിനത്തിന് ചാർമി ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകളിൽ ഇടം നേടിയിരിക്കുന്നത്.

” പ്രിയേ, എന്നും എക്കാലവും നിന്നെ ഞാൻ പ്രണയിക്കുന്നു, നീ വിവാഹ അഭ്യർത്ഥന സ്വീകരിക്കും എന്ന കാത്തിരിപ്പിൽ ആണ് ഞാൻ, നമുക്ക് വിവാഹം കഴിക്കാം, ഇപ്പോൾ നിയമം അത് അനുവദിച്ചു തരുന്നുണ്ടല്ലോ എന്നും ചാർമി പോസ്റ്റിൽ കുറിക്കുന്നു.

അതിന് മറുപടി നൽകിയിരിക്കുന്നത് തൃഷ ഇപ്പോൾ, ‘ ഞാൻ സമ്മതം അറിയിച്ചു കഴിഞ്ഞല്ലോ എന്നായിരുന്നു തൃഷ മറുപടി നൽകിയത്.

അവിവിഹാതർ ആയ ഇരുവരും ഇപ്പോഴും സിനിമകളിൽ സജീവ സാന്നിധ്യമാണ്, തൃഷയ്ക്ക് 36 വയസ്സും ചാർമിക്ക് 31 വയസ്സും ആണ് ഉള്ളത്.

വിജയ് സേതുപതി നായകനായി എത്തിയ 96, രജനികാന്ത് നായകനായി എത്തിയ പേട്ട എന്നീ ചിത്രങ്ങൾ ആണ് തൃഷ നായികയായി എത്തിയ ചിത്രങ്ങൾ. കാട്ടുചെമ്പകം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് സുപരിചിതമാണ് ചർമിയെ, ദിലീപ് നായകനായി എത്തിയ ആഗതൻ എന്ന ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തിയ തപ്പാനയിലും നായിക ചാർമി ആയിരുന്നു.