എനിക്കുമുണ്ട് ഒരു ജീവിതം; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി ഇല്ലാതെയാക്കരുത്..!!

74

തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ അനാവശ്യമായ കൈകടത്തലുകൾക്ക് എതിരെ രൂക്ഷമായ ഭാഷയിൽ ഉള്ള പ്രതികരണം നൽകി നടിയും അവതാരകയും മുൻ ബിഗ് ബോസ് താരവുമായ ആര്യ ബാബു.

മലയാളത്തിലെ പ്രിയങ്കരിയായ അഭിനേതാവ് അതിനേക്കാൾ മികച്ച അവതാരകയും മോഡലും ഒകെക് ആണെങ്കിൽ കൂടിയും താരത്തിനെ കൂടുതൽ ആളുകൾ അടുത്തറിയാൻ തുടങ്ങിയത് ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെ ആയിരുന്നു.

ഷോക്ക് ഇടയിൽ ആണ് താരം തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. തന്റെ ഭർത്താവ് രോഹിതുമായി വേർപിരിഞ്ഞ കാര്യവും താരം പറയുക ഉണ്ടായി. തനിക്ക് മറ്റൊരു പ്രണയം ഉണ്ട് എന്ന് ആര്യ പറഞ്ഞു.

ജാൻ എന്ന അഭിസംബോധന ചെയ്യുന്ന ആളിന്റെ കൂടുതൽ വിവരങ്ങൾ പറയാതെ ഏറുന്ന ആര്യ എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്നതോടെ ആ പ്രണയം തകർന്നു എന്ന് പറഞ്ഞു. ആ വിഷമത്തിൽ നിന്നും തനിക്കും മകൾക്കും രക്ഷ നേടാൻ കാലങ്ങൾ എടുത്തു എന്നും ആര്യ പറഞ്ഞു.

തന്റെ ചെറുപ്പം മുതൽ ഉള്ള ഒരു സുഹൃത്തുമായി ആണ് ജാൻ താൻ ബിഗ് ബോസ്സിൽ പോയ ശേഷം പ്രണയം ഉണ്ടായത് എന്ന് പറഞ്ഞിരുന്നു. അതിൽ നിന്നും ആരാണ് ആര്യയുടെ ജാൻ എന്ന് സോഷ്യൽ മീഡിയ അന്വേഷണം നടത്തി.

തുടർന്ന് ഒരു നടിയുമായി ചേർത്ത് വാർത്തകൾ എത്തിയതോടെ ആണ് തന്റെ വ്യക്തി ജീവിതത്തിൽ കൈകടത്തുന്ന മാധ്യമങ്ങൾക്ക് എതിരെ ആര്യ പ്രതികരണം നടത്തിയത്.

ചില ഓൺലൈൻ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാർത്തയായി പ്രചരിക്കുന്നത്.

അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകൾ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെൻസിറ്റീവായ കാര്യമാണെന്ന് മനസിലാക്കണം.

കാരണം ഇത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. എന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഞാൻ എല്ലായിപ്പോഴും വളരെ ഓപ്പൺ ആയിട്ടുള്ള ആളാണ്. എവിടെയാണ് അതിന്റെ പരിമിതി വെക്കേണ്ടത് എന്നെനിക്ക് നന്നായി അറിയാം. എന്തെങ്കിലും കാര്യം പറയാൻ ഉണ്ടെങ്കിൽ അത് നേരിട്ട് തന്നെ വന്ന് പറയുകയാണ് ഞാൻ ചെയ്യാറുള്ളത്.

അതിന് വേണ്ടി മറ്റ് മാധ്യമങ്ങളൊന്നും എനിക്ക് ആവശ്യമായി വരാറില്ല. ഇത്തരം അസംബന്ധം പറഞ്ഞ് സന്തോഷം കണ്ടെത്തുന്ന ചില ഓൺലൈൻ പോർട്ടലുകളോടും മറ്റ് ആളുകളോടും ദയവ് ചെയ്ത് നിർത്തണെന്ന് പറയുകയാണ്. ഇതിൽ ഒത്തിരിയധികം ആളുകളുടെ പേരുകൾ കൂടി ഉൾപ്പെട്ടിരിക്കുകയാണിപ്പോൾ.

ഞങ്ങൾക്കും ഒരു വ്യക്തി ജീവിതം ഉണ്ടെന്ന കാര്യം എല്ലാവരും ഒന്ന് മനസിലാക്കണം. ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ദയവ് ചെയ്ത് അവസാനിപ്പിക്കൂ. ഇനി എനിക്ക് എന്തെങ്കിലും നേരിട്ട് പറയാൻ ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഞാൻ തന്നെ നേരിട്ട് വന്ന് നിങ്ങളോട് പറയുന്നതായിരിക്കും. അതുകൊണ്ട് ഇപ്പോൾ ഞങ്ങളെ ഒന്ന് വെറുതേ വിട്ടേക്ക്… ആര്യ പറയുന്നു.

You might also like