അച്ഛൻ മലയാളി, അമ്മ നേപ്പാളി, ഞാൻ എരപ്പാളി – അർച്ചന സുശീലൻ പറയുന്നു..!!

140

മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മനസപുത്രി. വില്ലത്തി വേഷത്തിൽ കൂടി ശ്രദ്ധ നേടിയ അർച്ചന സുശീലൻ പാതി മലയാളി ആണ്. താരം എന്നും പ്രേക്ഷക ശ്രദ്ധ നേടിയത് വില്ലൻ കഥാപാത്രങ്ങളിൽ കൂടി ആണ്. ആദ്യ സീരിയലിൽ കൂടി വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസൺ 1 ൽ മത്സരാർത്ഥി ആയി എത്തിയിരുന്നു.

ലോക്ക് ഡൗൺ ആയത് കൊണ്ട് താരങ്ങൾ എല്ലാവരും ഇപ്പോൾ തിരക്കുകൾ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ ആണ്. അതുകൊണ്ടു സോഷ്യൽ മീഡിയ പോസ്റ്റുകളും വിഡിയോകളും ആയി എല്ലാവരും തിരക്കിൽ ആണ്. ടിക് ടോക്ക് വീഡിയോകളിൽ ആണ് താരങ്ങൾ പലരും. അതിൽ മുൻപന്തിയിൽ ആണ് അർച്ചന സുശീലനും. ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത താരം രണ്ടു രാജ്യത്തിൽ ഉള്ള ആൾ കൂടി എന്നുള്ള പ്രത്യേകത കൂടി ഉണ്ട്. ആത്മബന്ധത്തിന്റെ സാക്ഷാത്കാരമാണ് ഈ മുന്നില്‍ നിൽക്കുന്നത്.

ആരാണ് മലയാളി? എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അച്ഛൻ മലയാളി അമ്മ നേപ്പാളി ഞാൻ എരപ്പാളി എന്നാണ് വീഡിയോയിൽ അർച്ചന പറയുന്നത്. ഇത് തന്നെ ഒരിക്കൽ കൂടി അനുകരിച്ചിരിക്കുകയാണ് അർച്ചന. തന്റെ സംസാര ശൈലിയിൽ കൊണ്ട് ശ്രദ്ധ നേടിയ താരം ആണ് അർച്ചന. കിരൺ ടിവിയിൽ അവതാരകയായി ആണ് അർചനയുടെ തുടക്കം. അർച്ചന കുറച്ചു സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായി അഭിനയിച്ച മലയാള സിനിമ ദിലീപ് ചിത്രമായ കാര്യസ്ഥനാണ്.

തമിഴിൽ തൊലൈപേശി എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു. മാനസപുത്രി എന്ന മലയാള സീരിയലിലെ വില്ലത്തി വേഷം അർചനയുടെ കരിയർ ബ്രേക്ക് ആയിരുന്നു. ഡൽഹിയിലാണ് അർച്ചന ജനിച്ചതും വളർന്നതും തുടർന്ന് വീഡിയോ ജോക്കി ആയി. മാർക്കറ്റിങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെ വിവാഹം കഴിച്ചു. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരിൽ തുണിക്കടയും ആരംഭിച്ചു. അർചനയുടെ സഹോദരി കല്പനയും നാത്തൂൻ ആര്യയും ടെലിവിഷൻ താരങ്ങളാണ്.