അജിത്തും ശാലിനിയും മാസ്ക് ധരിച്ചു ആശുപത്രിയിൽ; കൊറോണ എന്ന് ഭയന്ന ആരാധകർക്ക് ആശ്വാസം; സംഭവം ഇങ്ങനെ..!!

81

മാസ്ക് ധരിച്ചു ആശുപത്രിയിൽ എത്തിയ നടൻ അജിത്തിന്റെയും ഭാര്യ ശാലിനിയുടെയും ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൊറോണ പടർന്നു പിടിക്കുന്ന തമിഴ്‌നാട്ടിൽ ആയതുകൊണ്ട് തന്നെ ഇരുവരും മാസ്ക് അടക്കം ധരിച്ചു ആശുപത്രിയിൽ നിൽക്കുന്ന ചിത്രം വന്നതോടെ ആരാധകർ അടക്കം ആശങ്കയിൽ ആയിരുന്നു. കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ ആയി സിനിമ ഗോസിപ്പ് കോളങ്ങളിൽ ചൂടുപിടിച്ച ചർച്ചക്കും ഇത് വഴി വെച്ചു.

എന്നാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ചെന്നൈയിലെ ആശുപത്രിയിൽ നിന്നുള്ള രംഗമായിരുന്നു പ്രചരിച്ചത്. ഇവരുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഇവരോട് അടുത്ത വൃത്തങ്ങളാണ് പ്രതികരണവുമായെത്തിയത്.

മൂന്നുമാസത്തിലൊരിക്കലായി നടത്തുന്ന റൂട്ടീൻ ചെക്കപ്പിനായാണ് അജിത്തും ശാലിനിയും എത്തിയത്. ഇരുവരും സുഖമായിരിക്കുകയാണെന്നും പരിഭ്രാന്തരാവേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. എത്ര വലിയ തിരക്കുകളിലായാലും അജിത്ത് റൂട്ടീൻ ചെക്കപ്പ് മുടക്കാറില്ല. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച അപകടത്തിന് ശേഷമായാണ് ആശുപത്രി സന്ദര്‍ശനം തുടർക്കഥയായി മാറിയത്.

ഇതിന് പിന്നാലെയായാണ് അദ്ദേഹം റോട്ടീൻ ചെക്കപ്പ് നിർത്താതെ നടത്താൻ തുടങ്ങിയത്. സിനിമാതിരക്കുകൾക്കിടയിൽ ശാലിനിക്കൊപ്പം അജിത്ത് ആശുപത്രിയിലേക്ക് എത്താറുണ്ട്. കൊറോണ വൈറസ് പടർന്ന് പിടിക്കാൻ തുടങ്ങിയതിന് പിന്നാലെയായാണ് രാജ്യത്ത് ലോക് ഡൗൻ പ്രഖ്യാപിച്ചത് എങ്കിൽ കൂടിയും ഏറ്റവും കൂടുതൽ വൈറസ് റിപ്പോർട്ട് വരുന്നത് ചെന്നൈയിൽ നിന്നും ആയതാണ് സിനിമ പ്രേമികളിൽ ആശങ്കക്ക് വഴി വെച്ചത്. എന്തായാലും സത്യം വെളിപ്പെട്ടതോടെ ആരാധകർക്ക് ആശ്വാസമായി എന്ന് വേണം പറയാൻ.

Actor ajith kumar and shalini visit chennai hospital entertainment news.