ഇത്തവണ അജിത് ആയിരിക്കും പൊങ്കൽ വിന്നർ; വിജയ് ചിത്രം വാരിസിന്റെ ട്രൈലെർ വന്നതോടെ വിജയിക്ക് വിമർശനങ്ങൾ..!!

1,998

ഒരു വലിയ ഇടവേളക്ക് ശേഷം വിജയ് അജിത് പോരാട്ടം നേർക്കുനേർ എത്തുകയാണ് തമിഴകത്തെ. വലിയ വിജയങ്ങൾ നേടി മുന്നേറുന്ന വിജയ് തന്റെ പുതിയ ചിത്രവും സ്ഥിരമായി വരുന്ന ഫോർമുലയിൽ തന്നെയാണോ എന്നുള്ള ഭയം ആരാധകർക്ക് നിൽക്കുമ്പോൾ മങ്കാത്തയ്ക്ക് ശേഷം വീണ്ടും അജിത് ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ആയി എത്തുകയാണ് തുനിവിൽ കൂടി.

രണ്ടും ആക്ഷൻ പാക്ക് എന്റർടൈൻമെന്റ് ആയി നിലനിൽക്കെ ആരായിരിക്കും ബോക്സ് ഓഫീസ് കീഴടക്കുക എന്നുള്ളത് അറിയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വലിമയ് എന്ന ചിത്രത്തിൽ കൂടി ഒന്നിച്ച എച് വിനോദും ഒപ്പം അജിത്തും ഒന്നിക്കുമ്പോൾ വലിമയ് എന്ന ചിത്രത്തിൽ ഉണ്ടായിരുന്ന പിഴവുകൾ പരിഹരിക്കുക എന്നുള്ളത് തന്നെ ആയിരിക്കും ഇരുവരും നേരിടുന്ന വെല്ലുവിളി.

ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷത്തിൽ ആണ് അജിത് എത്തുന്നത്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായിക. എന്നാൽ അജിത്തിന്റെ പേര് അടക്കം ചിത്രത്തിന്റെ ട്രൈലെർ എത്തി എങ്കിൽ കൂടിയും ഇപ്പോഴും സസ്പെൻസ് ആക്കി വെച്ചിരിക്കുകയാണ്. അജിത്തിനൊപ്പം സമുദ്രക്കനി , ജോൺ കൊക്കൻ , തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.

അതെ സമയം കഴിഞ്ഞ ദിവസം വാരിസ് ട്രൈലെർ എത്തിയതോടെ നൂറു ശതമാനം വിജയ് ഫോര്മുലയിൽ ഉള്ള ചിത്രം ആയിരിക്കും വാരിസ് എന്നുള്ള വാദത്തിൽ തന്നെയാണ് ആരാധകർ ഉള്ളത്. അതെ സമയം ബീസ്റ്റ് വലിയ വിജയം ആയി മാറാത്തതും കേരളത്തിൽ അടക്കമുള്ള പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കാനും കഴിഞ്ഞില്ല.

വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസ് പൊങ്കലിൽ എത്തുമ്പോൾ വിജയ് ആരാധകരുള്ള കമ്പ്ലീറ്റ് ചിത്രം എന്ന ലേബലിൽ തന്നെയാണ് സിനിമ എത്തുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും ഏറ്റവും കൂടുതൽ ആരാധകരുള്ള രസ്മിക മണ്ടന്ന ആണ് ചിത്രത്തിൽ വിജയിക്ക് നായിക ആയി എത്തുന്നത്. കൂടാതെ ശരത് കുമാർ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ ഉണ്ട്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായി എത്തുന്ന വാരിസ് നേരിടേണ്ടി വരുന്നത് അജിത് നായകനായി എത്തുന്ന തുനിവിനെ ആകുമ്പോൾ ബോക്സ് ഓഫീസിൽ തീപാറും എന്നുള്ളത് ഉറപ്പാണ്.

You might also like