ഐശ്വര്യ രജനീകാന്തുമായുള്ള ദാമ്പത്യ ജീവിതത്തിൽ നിന്നും പടിയിറങ്ങി ധനുഷ്; വിവാഹ മോചനത്തിന്റെ കാരണം ഇതാണ്..!!

3,083

രജനികാന്തിന്റെ മരുമകൻ എന്ന ഔദ്യോഗിക പദവി ഇനി ധനുഷിനില്ല. രജനികാന്തിന്റെ ഐശ്വര്യയിൽ നിന്നും വിവാഹ ജീവിതം അവസാനിപ്പിച്ച് ധനുഷ്.

ഗായിക , സംവിധായക എന്നി നിലയിൽ ശ്രദ്ധ നേടിയ ആൾ ആണ് ഐശ്വര്യ. ധനുഷ് നായകനായി എത്തിയ 3 എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ ആയിരുന്നു.

യാത്ര , ലിംഗ എന്നിങ്ങനെ രണ്ടു മക്കൾ ആണ് ഇരുവർക്കും ഉള്ളത്. ഇപ്പോൾ ട്വിറ്റെർ വഴി ആണ് തന്റെ വിവാഹ മോചനം ധനുഷ് അറിയിച്ചിരിക്കുന്നത്. ഏറെ നാളുകൾ ആയി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉള്ളതായി വാർത്തകൾ പുറത്തു വന്നിരുന്നു.

എന്നാൽ വിവാഹ മോചന വാർത്ത കോളിവുഡ് സിനിമ ലോകത്തിൽ മുഴുവൻ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ധനുഷ് ട്വിറ്റെർ വഴി എഴുതിയ കുറിപ്പ് ഇങ്ങനെ..

“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര.

വളർച്ചയുടെയും, മനസ്സിലാക്കലിന്റെയും, പൊരുത്തപ്പെടുത്തലിന്റെയും, പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു ആ യാത്ര..

ഇന്ന് നമ്മൾ നിൽക്കുന്നത് നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരിടത്താണ്.. ഐശ്വര്യയും ഞാനും. ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു.

ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക. ഓം നമശിവായ..!!

You might also like