സാന്ത്വനത്തിലെ ജയന്തിയുടെ ചേച്ചിക്ക് വിവാഹം; എല്ലാം മുന്നിൽ നിന്ന് നടത്തി അപ്സരയും ഭർത്താവും..!!

112

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേതാവ് ആണ് അപ്സര രത്‌നകാരൻ. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിൽ കൂടിയാണ് അപ്സര പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.

കുറച്ചുനാളുകൾക്ക് മുന്നേ ആയിരുന്നു അപ്സരയുടെ വിവാഹം നടന്നത്. ഇപ്പോൾ അപ്സരയുടെ ചേച്ചി ഐശ്വര്യയും വിവാഹം കഴിച്ചിരിക്കുകയാണ്.

തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു അപ്സരയുടെ ചേച്ചി ഐശ്വര്യ രത്‌നകാരൻ വിവാഹിത ആയത്. അച്ചു എന്നാണ് വരന്റെ പേര്. സെൻട്രൽ ഗവൺമെന്റ് ഉദ്യോഗസ്ഥയാണ് അപ്സരയുടെ ചേച്ചി ഐശ്വര്യ.