സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയോ; അവസാനം എല്ലാം വെളിപ്പെടുത്തി മഞ്ജു വാര്യർ..!!

1,864

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ഇപ്പുറം ആണ് വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്.

ആദ്യ കാലത്തേക്കാൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ കൂടി സിനിമയിൽ വിജയങ്ങൾ നേടി മുന്നേറുമ്പോൾ മലയാളത്തിൽ പല സൂപ്പർ താരങ്ങളേക്കാൾ മുകളിൽ ആണ് മഞ്ജു വാര്യർ.

സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി തുടങ്ങിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിനൊപ്പം കൂടുക ആയിരുന്നു. സിനിമയിൽ തിരക്കേറി നിൽക്കുമ്പോൾ ആയിരുന്നു മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്ക് കൊണ്ട് പോകുന്നത്.

അതോടെ മഞ്ജു എന്ന മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ കൂടി വീട്ടമ്മയായി മാറുക ആയിരുന്നു. അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം വലിയ ആവേശത്തോടെ ആണ് സിനിമ ലോകം സ്വീകരിച്ചത്.

പിന്നീട് വിവാദങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും ജീവിതത്തിൽ.

എന്നാൽ പിന്നീട് ഇരുവരും വിവാഹ മോചനം നേടുക ആയിരുന്നു. തുടർന്ന് തിരിച്ചെത്തിയ മഞ്ജു നൃത്തത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. മഞ്ജു വാര്യർ ലോക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന തരത്തിൽ എല്ലാം വാർത്തകൾ വന്നിരുന്നു.

എന്നാൽ ഈ വിഷയത്തിൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് പറയുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യർ.

സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക.

അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക.

വീട് ഇല്ലാത്ത ഒരാൾക്ക് വീട് കൊടുക്കുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും അസുഖത്താൽ വലയുമ്പോൾ അവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാൻ നമ്മളെ കൊണ്ട് സാധിക്കുമ്പോഴോ അവരുടെ മനസ്സിലെ പ്രാർത്ഥന നമ്മളിലേക്ക് എത്തുമ്പോൾ.

അല്ലെങ്കിൽ അവരുടെ മുഖത്തെ ആത്മാർത്ഥമായ ചിരി കാണുമ്പൊൾ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഞാൻ സുന്ദരിയാണ് എന്ന് തോന്നിയിട്ടുള്ളത്.

എനിക്ക് സുന്ദരി ആകാൻ വേണ്ടിയിട്ടായിരിക്കാം ചിലപ്പോൾ ഒരു പക്ഷേ എന്റെ മനസ്സിന് സന്തോഷം നൽകുന്ന എന്റെ മനസ്സിന് സൗന്ദര്യം നൽകുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനും കഴിയുന്നത്.

അപ്പോൾ അങ്ങനെ ആയിരിക്കാം എനിക്ക് പക്വത ഉണ്ടെന്നോ അങ്ങനെയൊക്കെയുള്ള ധാരണ മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്നത്.

വിവാഹ ശേഷം അഭിനയം നിർത്തിയ മഞ്ജു 14 വർഷങ്ങൾക്ക്‌ ശേഷം ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി തിരിച്ചു എത്തിയത്. ഇപ്പോൾ സിനിമയിൽ സജീവം ആയ മഞ്ജു അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്.

You might also like