ഇത്രയൊക്കെ ചെയ്തില്ലേ; ഇനി നടക്കില്ല; പൊട്ടിത്തെറിച്ച് അനുഷ്ക ഷെട്ടി..!!

151

സ്വീറ്റി ഷെട്ടി എന്ന പേരുകേൾക്കുമ്പോൾ അധികം ആർക്കും അറിയാൻ വഴിയില്ല. എന്നാൽ ഒരു കാലത്തിൽ യുവാക്കളുടെ ഹരമായിരുന്ന അനുഷ്ക ഷെട്ടി ഇപ്പോൾ പഴയ തിരക്കില്ലെങ്കിൽ കൂടിയും അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നുണ്ട്.

തെലുങ്കിലും തമിഴിലും ആണ് താരം കൂടുതൽ ആയി അഭിനയിച്ചത്. അഭിനയ ലോകത്തിൽ എത്തി പതിനാറ് കൊല്ലങ്ങൾ കഴിഞ്ഞ താരം അമ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്. നിശബ്ദം ആണ് താരം അവസാനമായി റീലീസ് ചെയ്ത ചിത്രം.

നിരവധി തവണ ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞു നിന്ന ആൾ കൂടി ആണ് അനുഷ്ക. ഒരുകാലത്തിൽ പ്രഭാസ് ആയി പ്രണയത്തിൽ ആണെന്ന് വാർത്തകൾ എത്തുകയും ഇവരുവരും തമ്മിൽ വിവാഹിതർ ആകാൻ പോകുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ അത്തരം വാർത്തകൾ വരുമ്പോൾ താരം കൂടുതൽ മറുപടികൾ ഒന്നും പറയാൻ നിക്കാറില്ല. മിർച്ചിയും ബില്ലയും അതുപോലെ ബാഹുബലിയും എല്ലാം പ്രഭാസ് – അനുഷ്ക ജോഡികൾ വിജയം ആക്കിയ ചിത്രങ്ങൾ ആണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടിമാരിൽ ഒരാൾ ആണ് അനുഷ്ക.

തമിഴിൽ രജനികാന്ത് , വിജയ് , അജിത് , സൂര്യ എന്നിവരുടെ നായികയായി തിളങ്ങി താരമാണ് അനുഷ്ക. പ്രായം നാൽപ്പതിൽ എത്തി നിൽക്കുമ്പോഴും ഇതുവരെയും വിവാഹം കഴിക്കാത്ത നായികമാരിൽ മുൻനിരയിൽ സ്ഥാനം ഉള്ള ആൾ ആണ് അനുഷ്ക.

വിവാഹത്തിന് കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും സാധാരണയായി ഒഴിഞ്ഞു മാറുന്ന ആൾ ആണ് അനുഷ്ക. എന്നാൽ ഈ വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ വിമർശനം ആയി എത്തിയിരിക്കുകയാണ് അനുഷ്ക. വിവാഹം എന്നത് തീർത്തും തന്റെ സ്വകാര്യമായ കാര്യമാണ്.

എപ്പോൾ വിവാഹം കഴിക്കണം എന്നുള്ളതും ആരെ വിവാഹം കഴിക്കണം എന്നുള്ളതും എല്ലാം. എന്നാൽ അത്തരത്തിൽ ഉള്ള വിഷയങ്ങൾ തന്റെ സ്വകാര്യത ആകുമ്പോൾ അതിലേക്ക് നുഴഞ്ഞു കയറാനുള്ള അനുമതി താൻ ആർക്കും നൽകിയിട്ടില്ല എന്നും അത്തരത്തിൽ ഉള്ള വിഷയങ്ങളിൽ ഇനിയും വ്യാജ വാർത്ത ഇനിയും വന്നാൽ നിയമനടപടികൾ അടക്കം സ്വീകരിക്കും എന്നും താരം പറയുന്നു.

You might also like