എനിക്കൊരു തുഴക്കാരനെ വേണം; കുട പിടിക്കാനും ഇടക്ക് രണ്ടു തെറി വിളിക്കാനും; ആൺതുണയെ അഞ്ജലി അമീർ..!!

88

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിൽ കൂടിയും അതോടൊപ്പം ബിഗ് ബോസ് സീസൺ 1 മത്സരാർത്ഥി ആയും ഒക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അഞ്ജലി അമീറിന്റേത്.(anjali ameer). ട്രാൻസ് വുമൺ കൂടിയാണ് അഞ്ജലി. സിനിമയിൽ നായിക ആയി എത്തിയ ആദ്യ ട്രാൻസ് വുമൺ കൂടി ആണ് അഞ്ജലി. തന്റെ ലിവിങ് ടുഗതർ കൂട്ടുകാരന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു താരം ഒരിക്കൽ രംഗത്ത് എത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

ഇപ്പോൾ തനിക്ക് കൂടെ ജീവിക്കാൻ ഒരു ആൺതുണ വേണം എന്നുള്ള അഞ്ജലിയുടെ പോസ്റ്റ് ആണ് വൈറൽ ആകുന്നത്. പ്ലസ് റ്റു വെച്ച് മുടങ്ങിയ അഞ്ജലി പഠനം തുടർന്നിരുന്നു. തുടർന്ന് ഇപ്പോൾ കോളേജിൽ പഠിക്കുന്ന അഞ്ജലി തന്റെ വിവാഹ മോഹങ്ങൾ പറയുന്നത്. ഒറ്റക്ക് തുഴഞ്ഞു മടുത്തു മുങ്ങി പോകുമോ എന്നൊരു ഭയം. തുഴക്കാരനെ കൂടെക്കൂട്ടാൻ മോഹമായി തുടങ്ങി.

എന്നെ മനസിലാക്കുന്ന എന്നെ സ്നേഹിക്കുന്ന എനിക്ക് സ്നേഹിക്കാൻ ഒരാൾ വേണം. എന്റെ കുരുത്തക്കേടിനു കുട പിടിക്കാനും ഇടക്ക് രണ്ടു തെറി വിളിക്കാനും മഴ പെയ്യുമ്പോൾ വണ്ടി എടുത്തു കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെ ഒരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു ആൺ തുണ എനിക്കും വേണം. ജീവിത യാത്രയിൽ എന്നെ കൂടെ കൂട്ടാൻ ധൈര്യം ഉള്ളവർ ഉണ്ടോ ആവോ.. അഞ്ജലി കുറിക്കുന്നു.