പ്രണവ് മോഹൻലാലിനൊപ്പം ഹിറ്റ് മേക്കർ അൻവർ റഷീദ് ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ..!!

58

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം ആദി വമ്പൻ വിജയം നേടുകയും എന്നാൽ രണ്ടാം ചിത്രത്തിന് ബോക്സോഫിസിൽ വിജയം ആകാൻ കഴിഞ്ഞതും ഇല്ല. ഇരു ചിത്രങ്ങൾക്കും ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള വമ്പൻ കാത്തിരിപ്പിൽ ആണ് ആരാധകർ.

പ്രണവിന്റെ പുത്തൻ ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അൻവർ റഷീദ് നിർമ്മിക്കുന്ന പുത്തൻ ചിത്രത്തിൽ നായകൻ പ്രണവ് മോഹൻലാൽ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഥ പ്രണവ് ചിത്രത്തിനായി സമ്മതം മൂളി എന്നാണ് അറിയുന്നത്.

ആക്ഷനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ഒരു ക്യാമ്പസ് ചിത്രം ആയിരിക്കും ഇനി എത്തുക എന്നാണ് അറിയുന്നത്. നവാഗത സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ പിന്നീട് ആയിരിക്കും പ്രഖ്യാപിക്കുക. കഥ കേട്ട ചിത്രത്തിൽ പ്രവർത്തിക്കാൻ സമ്മതം അറിയിച്ചു എന്നാണ് അറിയുന്നത്.

കൂടുതൽ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാവും. മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.