രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ; സൂചനകൾ നൽകി പ്രിയദർശന്റെ ഫേസ്ബുക്ക് പോസ്റ്റ്..!!

54

ഇന്ത്യൻ സിനിമയുടെ അഭിമാനമായ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത് കഴിഞ്ഞ ദിവസം ആണ്. അവാർഡ് ലഭിച്ച ബിഗ് ബിക്ക് അഭിനന്ദനങൾ നൽകി ഇന്ത്യൻ സിനിമ ലോകം മുഴുവൻ എത്തിയപ്പോൾ പ്രിയദർശൻ നൽകിയ ആശംസകൾ ആണ് സാമൂഹിക മാധ്യമത്തിൽ പുതിയ ചർച്ചക്ക് വഴി തെളിച്ചത്.

അമിതാഭ് ബച്ചനൊപ്പം ഒരു ചിത്രം ചെയ്യുക തന്റെ ഏറ്റവും വലിയ മോഹം ആണെന്നും അത് എം ടിയുടെ തിരക്കഥയിൽ കൂടി ആകണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും ഉടൻ തന്നെ സംഭവിക്കും എന്നും പ്രതീക്ഷിക്കുന്നതായി പ്രിയദർശൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. രണ്ടാമൂഴം സിനിമകൾ ചർച്ച ആകുമ്പോൾ എന്നും കേൾക്കുന്ന പേരാണ് അമിതാഭ് ബച്ചന്റേത്. അതുകൊണ്ട് തന്നെ രണ്ടാമൂഴം എത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് ആരാധകർ.

Congratulating Amitabhji on being honoured with the prestigious Dada Saheb Phalke Award. I have worked with him on over…

Posted by Priyadarshan on Wednesday, 25 September 2019

You might also like