ശ്രീനിവാസന്റെ നില മെച്ചപ്പെട്ടു; ആശങ്ക വേണ്ടായെന്ന് ഡോക്ടർന്മാർ..!!

23

നടനും സംവിധായകനും ഒക്കെയായി മലയാള സിനിമയിൽ ഇന്നും സജീവമായി നൽകുന്ന ശ്രീനിവാസന് വീണ്ടും ദേഹാസ്വാസ്ഥ്യം. ഞായറാഴ്ച രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചെന്നൈക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ശ്രീനിവാസൻ.

എയർപോർട്ടിൽ ശാരീരിക ബുദ്ധിമുട്ട് കാണിച്ച ശ്രീനിവാസനെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുക ആയിരുന്നു. വിമാനത്താവള അധികൃതർ ആണ് ശ്രീനിവാസനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവിടെ നിന്നും പ്രാഥമിക ശിശ്രൂഷക്ക് ശേഷം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ ശ്രീനിവാസന് രക്ത സമ്മർദത്തെ തുടർന്നുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

അന്നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കിചിരുന്നു. തുടർന്ന് വിശ്രമത്തിനു ശേഷം അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായിരുന്നു. ഇപ്പോൾ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം ആണെന്ന് ആണ് ആശുപത്രിയിൽ അധികൃതർ അറിയിക്കുന്നത്.