ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം എന്തുകൊണ്ട് അർഹരായവർക്ക് ലഭിക്കുന്നില്ല; ധർമജന് പിന്തുണയുമായി ജോജു ജോർജ്ജും..!!

11

കേരളം വീണ്ടും പ്രളയത്തിൽ അകപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ എത്തിയെങ്കിലും കൂടിയും അതിനു അർഹരായവർക്ക് അത് ലഭിച്ചില്ല എന്നാണ് നടൻ ധർമജൻ ബോൾഗാട്ടി കഴിഞ്ഞ ദിവസം സർക്കാർ സംവിധാനങ്ങൾക്ക് എതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ വർഷം മുതൽ എത്രയോ കോടി രൂപ സർക്കാർ ഖജനാവിൽ ദുരിതാശ്വാസ നിധിയായി എത്തി എങ്കിൽ കൂടിയും ജനപ്രതിനിധികൾ അടക്കം വലിയൊരു സംവിധാനം ഉണ്ടായിട്ടും കാര്യക്ഷമായി പ്രവർത്തിക്കുകയോ അർഹത ഉള്ളവരിലേക്ക് ഇതുവരെ സഹായങ്ങൾ എത്തിക്കാനോ സർക്കാരിന് കഴിഞ്ഞില്ല എന്നും, അതുപോലെ ഞാൻ അടങ്ങുന്ന അമ്മ സംഘടന നൽകിയ രൂപയും അർഹത ഉള്ളവർക്ക് നൽകാൻ ഉള്ള സംവിധാനം ഇവിടെ ഇല്ലേ എന്നാണ് പ്രതിഷേധ സൂചകമായി ധർമജൻ ചോദിച്ചത്.

എന്നാൽ ധർമജന് എതിരെ പരക്കെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലും അദ്ദേഹത്തിന് പിന്തുണ നൽകി നിർമാതാവും നടനുമായ ജോജു ജോർജ്ജ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

‘താൻ അറിയുന്ന ധർമജൻ ബോൾഗാട്ടി തമാശ കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടൻ എന്നതിൽ ഉപരിയായി നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്.

അദ്ദേഹം സംസാരിച്ചതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാൻ കണ്ട സിനിമ പ്രവർത്തകരിൽ നല്ല ജനുവിനായ വ്യക്തിയാണദ്ദേഹം.

എന്നാൽ ധർമജൻ പറഞ്ഞ രാഷ്ട്രീയ കണക്കുകളും കാര്യങ്ങളും എനിക്ക് അറിയില്ല. നമ്മുട്വ സംവിധാനങ്ങളിൽ താമസങ്ങളും കാര്യങ്ങളും കാണും. ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ ചെയ്യേണ്ടത്, അവരുടെ കയ്യിൽ ആണ് കാര്യങ്ങൾ എല്ലാം. ഉദ്യോഗസ്ഥ രംഗത്തെ തടസങ്ങൾ കാരണം എനിക്ക് ഒട്ടേറ്റ ദിവസങ്ങൾ സർക്കാർ ആവശ്യത്തിന് വേണ്ടി നടക്കേണ്ടി വന്നിട്ടുണ്ട് – ജോജു കൂട്ടിച്ചേർത്തു.

You might also like