മരണത്തിന് പള്ളികളിൽ ഡപ്പാംകൂത്ത് പാട്ട് വേണമെന്ന് നടൻ അലൻസിയർ..!!

32

നാടക രംഗങ്ങളിൽ നിന്നും സിനിമയിൽ എത്തിയ മികച്ച അഭിനയ ശേഷിയുള്ള നടന്മാരിൽ മുൻപന്തിയിൽ ആണ് അലൻസിയറുടെ സ്ഥാനം.

അഞ്ചാം വയസ്സ് മുതൽ നാടക രംഗത്തുള്ള അലൻസിയർ ആദ്യമായി സിനിമയിൽ എത്തിയത് ദയ എന്ന ചിത്രത്തിൽ കൂടി 1998 ൽ ആയിരുന്നു. എന്നാൽ ഏറെ ശ്രദ്ധ നേടിയത് ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ കൂടി ആയിരുന്നു.

നിരവധി ജന ശ്രദ്ധ നേടുന്ന പ്രതിഷേധങ്ങൾ നടത്തിയും അതിനൊപ്പം മീ ടൂ വിവാദത്തിൽ കൂടിയും ശ്രദ്ധ നേടിയ ആൾ ആണ് അലൻസിർ. ഇപ്പോഴിതാ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ അലൻസിർ പറഞ്ഞ വാക്കുകൾ ആണ് ചർച്ച ആകുന്നത്.

ഓണം ദിനത്തിൽ നടത്തിയ അഭിമുഖത്തിൽ സംഗീതത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് വിവാദ പരാമർശം ഉണ്ടായത്. ആരുടെ എങ്കിലും വിയോഗം ഉണ്ടാകുമ്പോൾ പള്ളികളിൽ സങ്കടം വരുന്ന പാട്ടുകൾ ഒഴിവാക്കണം, ആളുകളെ അത്തരത്തിൽ ഉള്ള പാട്ടുകൾ കൂടുതൽ കരയിപ്പിക്കും. ആളുകൾക്ക് സന്തോഷം നൽകുന്ന പാട്ടുകൾ ഇടണം എന്നാണ് അലൻസിയർ അഭിപ്രിയപ്പെട്ടത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണ് എന്നും നടൻ പറയുന്നു.

You might also like