എന്റെ മകൾ മാലാഖയാണ്; വിവാഹ മോചനത്തിന് ശേഷം മകളെ കണ്ട സന്തോഷത്തിൽ ബാല..!!

31

ഏഷ്യാനെറ്റ് നടത്തിയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാലയെ മത്സരാത്ഥിയായ അമൃത പരിചയപ്പെടുകയും തുടർന്ന് സൗഹൃദം കടന്ന് ഇഷ്ടത്തിൽ ആകുകയും 2010 ൽ ഇരുവരും വിവാഹിതർ ആകുകയും ചെയ്തു.

എന്നാൽ പക്വത എത്താത്ത പ്രായത്തിൽ ഉള്ള മകളുടെ വിവാഹം ആണ് പെട്ടന്ന് ഉള്ള വിവാഹ മോചനത്തിന് ഉള്ള കാരണമായി അമൃതയുടെ പിതാവ് പിന്നീട് പറഞ്ഞത്. എന്തായാലും വിവാഹ ശേഷം മകൾ പിറന്നു എങ്കിൽ കൂടിയും കഴിഞ്ഞ മൂന്നു വർഷം ആയി ഇരുവരും വേർപിരിഞ്ഞു കഴിയുക ആയിരുന്നു. ഈ വർഷം ആണ് ഇരുവർക്കും വിവാഹ മോചനം ലഭിക്കുന്നതും.

ഇപ്പോഴിതാ മകൾക്കു ഒപ്പം ഉള്ള വീഡിയോക്ക് ഒപ്പം ആണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമായി ബാല പ്രഖ്യാപിച്ചത്. ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെയും മകൾ ആയ അവന്തികയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിലെ താരവും. അമൃതയുമായി വേർപിരിഞ്ഞ ബാലയെ മകളെ കാണുന്നതിൽ നിന്നും അമൃതയും കുടുംബവും വിലക്കിയിരുന്നതായി നേരത്തെ ബാല വെളിപ്പെടുത്തിയിരുന്നു.

With all my heart the best onam ever . money is just a material thing . Believe in almighty . Never ever give up in love . My daughter is theeeeeee angel

Posted by Actor Bala on Tuesday, 10 September 2019