നടൻ വിക്രം അഭിനയം നിർത്തുന്നു; തമിഴകത്തെ പുത്തൻ വാർത്തയോട് പ്രതികരണം ഇങ്ങനെ..!!

95

മലയാളത്തിൽ തുടങ്ങി തമിഴിൽ ശ്രദ്ധേയമായ താരങ്ങളായി മാറിയ ഒട്ടേറെ നടിമാർക്ക് ഒപ്പം ഉള്ള ഒരേ ഒരു നടൻ ആയിരിക്കും വിക്രം. മലയാളത്തിൽ തുടങ്ങിയ താരം ഇപ്പോൾ തമിഴിലെ ലീഡിങ് താരങ്ങളിൽ ഒരാൾ ആണ്. സേതു, ദിൽ, സാമി, അന്യൻ, പിതാമഗൻ ഒക്കെ താരം ചെയ്ത ശ്രദ്ധേയ ചിത്രങ്ങൾ ആണ്. എന്നാൽ താരം അഭിനയം നിർത്തുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മകൻ ധ്രുവ് അച്ഛന് പിൻഗാമിയായി അഭിനയ ലോകത്തിൽ എത്തിയപ്പോൾ ആദ്യം ചെയ്ത ചിത്രം തെലുങ്കിൽ വമ്പൻ വിജയം നേടിയ അർജുൻ റെഡ്‌ഡി ആയിരുന്നു. ഈ ചിത്രം ചിത്രീകരണം പൂർത്തി ആയി കഴിഞ്ഞപ്പോൾ കൃത്യത ഇല്ലാ എന്നുള്ള കാരണങ്ങൾ കാട്ടി വീണ്ടും റീ ഷൂട്ട് ചെയ്തിരുന്നു. രണ്ടാം വട്ടം ഷൂട്ട് ചെയ്തപ്പോൾ വിക്രം മുഴുവൻ സമയവും ലൊക്കേഷനിൽ ഉണ്ടായിരുന്നു.

അന്ന് വിക്രം ആണ് യഥാർത്ഥ സംവിധായകൻ എന്ന രീതിയിൽ ഗോസ്സിപ് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ധ്രുവിന്റെ കരിയർ കൂടുതൽ നന്നാവാൻ വേണ്ടി വിക്രം അഭിനയം നിർത്തുന്നു എന്നുള്ള വാർത്തകൾ എത്തിയത്. എന്നാൽ ഇത്തരത്തിൽ ഉള്ള വാർത്തകൾ തികച്ചും തെറ്റാണ് എന്നും താരം അഭിനയം നിർത്തുന്നു എന്നുള്ള വാർത്തകൾ തികച്ചും തെറ്റാണ് എന്നും ആണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പത്രക്കുറുപ്പിൽ കൂടി അറിയിച്ചത്.

You might also like