മോഹൻലാൽ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു..!!

39

കൊറോണ ബാധിച്ചു കേരളം അതീവ ജാഗ്രതയിൽ കൂടി മുന്നോട്ട് പോകുമ്പോൾ ആണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്നുള്ള വ്യാജ വാർത്തയുമായി യുവാവ് പ്രചാരണം നടത്തിയത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി മോഹൻലാൽ ആരാധകർ രംഗത്ത് എത്തിയിരുന്നു.

കാസർഗോഡ് പാടി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്ന യുവാവ് ആണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ് കുമാർ ഐപിഎസിനെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് ഇയാളെ പിടികൂടിയത്. ഐപിസി 469 സി ഐ ടി 66 ദുരന്ത വിവാരണ 54 നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോലീസ് പരിശോധനയിൽ വ്യാജ വാർത്തകൾ നിർമിക്കാനും പ്രചരിപ്പിക്കാനും ഉള്ള ഉപകരണങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്. ഇതുപോലെ കർശന നടപടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ തുടരും എന്ന് പോലീസ് ഔദ്യോഗിക പേജിൽ കൂടി അറിയിച്ചു.