എന്നെക്കാൾ 16 വയസ്സ് കുറവാണ് അവൾക്ക്, സയ്യേഷയുമായി ഉള്ള പ്രണയ രഹസ്യം വെളിപ്പെടുത്തി ആര്യ..!!

69

മലയാളി ആണെങ്കിലും ആര്യക്ക് കൂടുതൽ ആരാധകർ ഉള്ളതും ആദ്യ ചിത്രം അഭിനയിച്ചതും തമിഴിൽ തന്നെ ആയിരുന്നു, കാസർകോട് സ്വദേശിയായ ആര്യ, കമ്പ്യൂട്ടർ എൻജിനീയർ ആയി ചെന്നൈയിൽ ജോലി ചെയ്യുന്നത് ഇടയിൽ ആണ് സംവിധായകൻ ജീവയും ആയി സൗഹൃദത്തിൽ ആകുന്നതും ഉള്ളം കേക്കുമെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തുന്നതും, മലയാളിയായ അസിന്റെ ആദ്യ തമിഴ് ചിത്രം കൂടി ആയിരുന്നു ഇത്.

തുടർന്ന് മദ്രാസിപ്പട്ടണം അടക്കമുള്ള വമ്പൻ ചിത്രങ്ങൾ ചെയ്തിട്ടുള്ള ആര്യ, ആഗസ്റ്റ് സിനിമാസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമ കൂടിയാണ്. എന്നാൽ സ്വന്തം വിവാഹത്തിന് വേണ്ടി റിയാലിറ്റി ഷോ നേടി ഏറെ വിവാദം ശൃഷ്ടിച്ച ആര്യ പക്ഷെ റിയാലിറ്റി ഷോ വിജയിയെ വിവാഹം ചെയ്തതും ഇല്ല.

തുടർന്ന് ഗജനികാന്ത് എന്ന ചിത്രം ആര്യയുടെ നായികയായി എത്തിയ സായ്യേഷയുമായി ആര്യ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിൽ ആയത് എന്നായിരുന്നു വാർത്തകൾ വന്നതെങ്കിൽ കൂടിയും അത് തെറ്റാണ് എന്നാണ് ആര്യ പറയുന്നത്.

ഒന്നിച്ചഭിനയിച്ചപ്പോൾ ഞങ്ങൾ തമ്മിൽ യാതൊരു വിധ ഇഷ്ടമോ പ്രണയമോ ഉണ്ടായിരുന്നില്ല എന്നും എന്നാൽ ഗജനികാന്തിന്റെ ചിത്രീകരണത്തിന് ശേഷം ഞങ്ങൾ പ്രണയത്തിൽ ആയത് എന്നും എന്നെക്കാൾ ഒത്തിരി പ്രായത്തിന്റെ കുറവ് അവൾക്ക് ഉണ്ട് എന്നും എന്നാൽ പ്രായത്തിൽ കവിഞ്ഞ പക്വത അവൾക്ക് ഉണ്ട് എന്നും അത് എന്നിൽ അത്ഭുതം ഉണ്ടാക്കി എന്നും എന്റെ കുടുംബത്തിലെ എല്ലാവരുമായും അവൾ നല്ല ബന്ധം ഉണ്ടാക്കി എടുത്തു എന്നും ആര്യ പറയുന്നു.

22 വയസ്സ് മാത്രം ആണ് സയ്യഷക്ക് ഉള്ളത്, എന്നാൽ ആര്യക്ക് ഇപ്പോൾ 38 വയസ്സ് കഴിഞ്ഞു.