അമല പോളിന്റെ മുൻ ഭർത്താവ് വീണ്ടും വിവാഹിതനാകുന്നു; വധു ഇതാണ്..!!

22

മലയാളിയും തെന്നിന്ത്യൻ നടിയുമായ അമല പോളിന്റെ മുൻ ഭർത്താവും നിരവധി തമിഴ് സിനിമകളുടെ സംവിധായകനുമായ എ എൽ വിജയ് വീണ്ടും വിവാഹിതൻ ആകുന്നു.

ദൈവ തിരുമകൾ, തലൈവ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വിജയ്, 2017 ൽ ആണ് അമലയുമായി ഉള്ള ബന്ധം വേര്പിരിഞ്ഞത്.

മലയാളിയായ അമല, നീണ്ടകാലത്തെ പ്രണയത്തിന് ശേഷം ആയിരുന്നു വിജയിയെ വിവാഹം കഴിച്ചത്. 2014 ജൂണിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്.

ഡോക്ടർ ആർ ഐശ്വര്യയാണ് വിജയ് വിവാഹം കഴിക്കാൻ പോകുന്നത്, അടുത്ത സുഹൃത്തുക്കളും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ അടുത്ത മാസം ആയിരിക്കും വിവാഹം.