പത്താം ക്ലാസ് പാസ് ആയോ, പരീക്ഷയില്ലാതെ പോസ്റ്റോഫീസിൽ ജോലി നേടാം; അപേക്ഷാ തീയതി നീട്ടി..!!

255

കേരളത്തിലെ വിവിധ പോസ്റ്റോഫീസുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നല്ല ഒരു അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മൂന്ന് തസ്തികകളിലേക്ക് ആണ് പരീക്ഷ എഴുതാതെ 2086 ഒഴിവുകൾ ഉണ്ടായിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റുമാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, തുടങ്ങി മൂന്ന് തസ്തികകളിൽ ആണ് ഒഴിവുള്ളത്.

ശമ്പളം 10000 രൂപക്കും 12000ക്കും ഇടയിൽ ആയിരിക്കും ജോലി ലഭിക്കുമ്പോൾ ആദ്യം ലഭിക്കുക. ഓണ്ലൈൻ ആയി ആണ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നത് ഈ മാസം അഞ്ചാം തീയതി മുതൽ അടുത്ത മാസം നാലാം തീയതി വരെ അപേക്ഷിക്കാം.

Indiapostgov.in എന്ന വെബ്സൈറ്റ് വഴി ആയിരിക്കും അപേക്ഷകൾ നടത്തേണ്ടത്. 2086 ഒഴുവുകളിൽ 1135 ഒഴിവുകൾ ജനറൽ കാറ്റഗറിയിൽ ആണ് ഉള്ളത്, ഒബിസിക്ക് 416 ഒഴിവുകൾ ഉണ്ട്. SC/ST ക്ക് 45 ഒഴിവുകൾ ആണ് ഉള്ളത്. പ്രായം നോക്കുക ആണെങ്കിൽ 18 മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം, ഒബിസി ആണെങ്കിൽ 43 വയസ്സ് വരെയും എസ് സി എസ് ടി ആണെങ്കിൽ 45 വയസ് വരെ ഉള്ളവർക്കും അപേക്ഷിക്കാം.

സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു അവസരം ആണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയാൻ പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക.

You might also like