അച്ഛനെ ചൊറിഞ്ഞവന്റെ തന്തക്ക് വിളിക്കുമ്പോഴും വേണം അച്ഛന്റെ ആ മാസ്സ്; ഗോകുൽ സുരേഷ് വേറെ ലെവൽ..!!

10,671

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് സുരേഷ് ഗോപി. ഒരു അഭിനേതാവ് എന്നതിൽ ഉപരി സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കൂടി ആണ് സുരേഷ് ഗോപി. അച്ഛന്റെ പാതയിൽ തന്നെ എത്തി നിൽക്കുന്ന ആൾ ആണ് മകൻ ഗോകുൽ സുരേഷും.

ബാലതാരമായി ആണ് സുരേഷ് ഗോപി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുരേഷ് ഗോപി മികച്ച നടനുള്ള സംസ്ഥാന ദേശിയ അവാർഡ് നേടിയ ആൾ കൂടി ആണ്.

സുരേഷ് ഗോപിക്ക് അഞ്ച് മക്കളിൽ ഗോകുൽ സുരേഷ് മാത്രം ആണ് സിനിമകൾ ലോകത്തിലേക്ക് എത്തിയത്. റൊമാന്റിക് കോമഡി ചിത്രം ആയ മുത്തുഗൗവിൽ കൂടി ആയിരുന്നു ഗോകുൽ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

സുരേഷ് ഗോപിയുടെ മൂത്ത മകൻ ആണ് ഗോകുൽ. ബിജെപി പ്രതിനിധി ആയി പാര്ലമെന്റ് അംഗമായി എത്തിയ സുരേഷ് ഗോപി പലപ്പോഴും നിരവധി ട്രോളുകൾ ഏറ്റുവാങ്ങുന്ന ആൾ കൂടി സുരേഷ് ഗോപി.

അത്തരത്തിൽ സുരേഷ് ഗോപിയെ കളിയാക്കി ഇട്ട പോസ്റ്റിൽ കിടിലൻ മറുപടി നൽകി എത്തിയിരിക്കുകയാണ് ഗോകുൽ. ഈ ചിത്രങ്ങൾ തമ്മിലുള്ള രണ്ട് വ്യത്യാസങ്ങൾ കണ്ടുപിടിക്കാൻ കഴിയുമോ എന്നുള്ളത് ആയിരുന്നു ചോദ്യം.

കുരങ്ങിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾ വെച്ചുള്ള പോസ്റ്റ് ആയിരുന്നു. രണ്ട് വ്യത്യസങ്ങൾ ഉണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും എന്നായിരുന്നു കമന്റ്.

ഗോകുൽ സുരേഷ് എന്ന അക്കൗണ്ട് വഴിയുള്ള കംമെന്റിന്റെ സ്ക്രീൻ ഷൂട്ട് ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഇത് ഗോകുൽ സുരേഷിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ആണോ എന്നുള്ളതിന് സ്ഥിരീകരണമില്ല.

You might also like