എന്റെ ആരോഗ്യനില മോശമാണ്; ഞാൻ ഇനി കുറച്ചുനാൾ സജീവമായി ഉണ്ടാകില്ല; കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ..!!

1,145

ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിൽ കൂടി മലയാളികൾക്ക് സുപരിചിതമായ മാറിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് വിജയി ആയി മാറിയത് ദില്ഷാ പ്രസന്നൻ ആയിരുന്നു എങ്കിൽ കൂടിയും ബിഗ് ബോസ്സിൽ നിന്നും ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കിയത് ഡോ. റോബിൻ രാധാകൃഷ്ണൻ ആയിരുന്നു. ബിഗ് ബോസ്സിൽ നിന്നും അപ്രതീക്ഷിതമായി പുറത്തേക്ക് പോയി എങ്കിൽ കൂടിയും ആരാധകർക്ക് തെല്ലും കുറവില്ലാത്ത ആൾ ആയിരുന്നു റോബിൻ എന്നുവേണം പറയാൻ.

ബിഗ് ബോസ് വീട്ടിൽ ദിൽഷക്ക് പിന്നാലെ ഒട്ടേറെ തവണ പ്രണയമായി നടന്നു എങ്കിൽ കൂടിയും ആ പ്രണയത്തിനു ദിൽഷക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നാൽ പിന്നീട് ആരതി പൊടിയുമായി പ്രണയത്തിൽ ആണ് റോബിൻ ഇപ്പോൾ ആരതിയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുവന്ന റോബിൻ സജീവമായി ഉത്ഘാടന വേദികളിൽ അടക്കം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ആരോഗ്യ സ്ഥിതി അൽപ്പം മോശം ആണെന്ന് പറയുകയാണ് റോബിൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി.

suchithra robin bigg boss

ഞാൻ നന്നായി ഉറങ്ങിയിട്ട് മാസങ്ങളായി. എന്റെ ആരോഗ്യം തീർത്തും മോശമായി ആണ് ഇപ്പോൾ ഉള്ളത്. എല്ലാത്തിൽ നിന്നും ഇടവേള എടുക്കാൻ ഉള്ള തീരുമാനത്തിൽ ആണ് താനിപ്പോൾ ഉള്ളത്. അതുകൊണ്ടു താൻ കുറച്ചു ദിവസത്തേക്ക് വിശ്രമത്തിൽ ആയിരിക്കും.

എന്നിട്ട് സ്വയം കൂടുതൽ ശക്തിയാർജ്ജിച്ച് താൻ ഉടൻ തന്നെ തിരിച്ചെത്തും. അതുകൊണ്ടു തന്നെ താൻ കുറച്ചു ദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ടാവില്ല. എല്ലാവരെയും മിസ് ചെയ്യുന്നു എന്നാണ് റോബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

You might also like