ബിഗ് ബോസിൽ നിന്നും ജാസ്മിൻ പുറത്താകും; ഉറ്റകൂട്ടുകാരി നിമിഷ തന്നെ ജാസ്മിനെ തള്ളിപ്പറയുന്നു; കാരണം ഇതാണ്..!!

14,471

മലയാളികൾ പെട്ടന്ന് അഡിക്ട് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇപ്പോൾ മലയാളത്തിൽ നാലാം സീസൺ ആണ് നടക്കുന്നത്. അമ്പത് ദിവസങ്ങൾ കഴിഞ്ഞ ഷോയിൽ പ്രേക്ഷകരുടെ കടുത്ത പിന്തുണ ഉള്ള ആളുകൾ ആണ് ഇപ്പോൾ മത്സരിക്കുന്നത്.

ഇത്തവണ ഏറ്റവും കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞത് ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണന് ആണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു ബിഗ് ബോസിൽ നിന്നും ശക്തയായ മത്സരാർഥികളിൽ ഒരാൾ ആയ നിമിഷ പുറത്തേക്കു പോകുന്നത്. ആദ്യ വാരങ്ങൾക്ക് ഇടയിൽ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോയി എങ്കിൽ കൂടിയും പിന്നീട് താരം സീക്രെട്ട് റൂമിൽ കഴിയുകയും തുടർന്ന് ശക്തമായ തിരിച്ചു വരവ് നടത്തുകയും ആയിരുന്നു.

bigg boos season 4 malayalam

ബിഗ് ബോസ് വീട്ടിൽ നിമിഷക്ക് ആദ്യം കിട്ടിയ പിന്തുണയ്ക്ക് കാരണം ജാസ്മിനും ആയിട്ടുള്ള സൗഹൃദം ആയിരുന്നു. എന്നാൽ പിന്നീട് ജാസ്മിൻ എന്ന ജെനുവിൻ മത്സരാർത്ഥിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് കാരണം നിമിഷ ആണെന്ന് ജാസ്മിൻ ആരാധകർ തിരിച്ചറിയുകയും നിമിഷക്കുള്ള പിന്തുണ പിൻവലിക്കുകയും അതുപോലെ ജാസ്മിന്റെ ശക്തമായ സ്ക്രീൻ പ്രെസൻസ് കുറക്കാൻ നിമിഷയെ പുറത്താക്കുന്നത് ആണ് നല്ലതെന്ന് റോബിൻ ആരാധകർ തിരിച്ചറിഞ്ഞതും നിമിഷക്ക് വിനയായി.

ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്നതോടെ നിമിഷ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജാസ്മിൻ അവളുടെ ട്രോഫിയും എനിക്ക് തന്നു വിട്ടു. അവളെ എനിക്ക് ഒരുപാടു മിസ് ചെയ്യുന്നതുകൊണ്ട് അവളുടെ സ്വെറ്റർ ആണ് ധരിച്ചിരിക്കുന്നത്. എനിക്ക് വേണ്ടി നീ ഈ ഗെയിം ജയിക്കണം എന്ന് ആണ് എന്റെ ആഗ്രഹം.

ബിഗ് ബോസ്സിൽ വീട്ടിൽ സീക്രെട്ട് റൂമിൽ നിന്നും തിരിച്ചു വന്നപ്പോൾ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടാക്കിയത് ലക്ഷ്മി പ്രിയയും ആയിട്ട് ആയിരുന്നു. കൂടാതെ നിമിഷയുടെ തള്ളക്ക് വരെ വിളിക്കുകയും ചെയ്തു ലക്ഷ്മി പ്രിയ.

ബിഗ് ബോസ്സിൽ എന്നും നിൽക്കാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നത് ലക്ഷ്മി പ്രിയയെ പോലെയുള്ള കുല സ്ത്രീകൾ ആണെന്നും അതുകൊണ്ടു ജാസ്മിൻ അടക്കം പുറത്തുപോകാൻ സാധ്യത ഉണ്ടെന്നും നിമിഷ പറയുന്നു.