ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മിയെ കണ്ട് മനസ്സ് തകർന്ന ഗായകൻ ഇഷാൻ ദേവിന്റെ കണ്ണ് നിറക്കുന്ന കുറിപ്പ്..!!

36

ബാലഭാസ്കർ മലയാളികളുടെ മനസ്സിൽ തീരാ വേദനയായിട്ടു ഒരുമാസം പിന്നിടുന്നു. പതിനാറ് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾക്ക് വേണ്ടി തൃശൂർ അമ്പലത്തിൽ വഴിപാട് നടത്തി മടങ്ങവേ ആണ് അപകടം ഉണ്ടായത്. സെപ്റ്റംബർ മാസം 25നു ഉണ്ടായ അപകടത്തിൽ 2 വയസ്സുള്ള മകൾ മരിക്കുകയും ഒക്ടോബർ 2നു ബാലഭാസ്കർ മരിക്കുകയും ചെയ്തത്.

നീണ്ട പ്രണയത്തിന് ശേഷമാണ് ബാലഭാസ്കർ വിവാഹം കഴിച്ചത്, മകളും ഭർത്താവും ഇല്ലാത്ത ലോകത്ത് വേദന കടിച്ചമർത്തി ജീവിക്കുന്ന ലക്ഷിയെ കാണാൻ എത്തിയ ബാലഭാസ്കരിന്റെ സുഹൃത്തും ഗായകനുമായ ഇഷാൻ ദേവ് എഴുതിയ കുറിപ്പ് ഇങ്ങനെ;

ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്‌മി ചേച്ചി അന്ന് മുതൽ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടിൽ പോയി ചേച്ചിയെ കണ്ടു ,അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..
എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നിൽ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻതുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണൻ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു

ആയിരങ്ങളുടെ അഭ്യർത്ഥന കണ്ടാണ് ഞാനീ പോസ്റ്റ്‌ ഇടുന്നത് ,നിങ്ങൾ കാണിക്കുന്നകരുതലും ,പ്രാർത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയിൽ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങൾക്ക് ജീവിതമാണ് ന്യൂസ് അല്ല ???

You might also like