സ്നേഹയും ശ്രീകുമാറും വിവാഹിതരായി; താലിചാർത്തിയത് തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശൻ ക്ഷേത്രത്തിൽ..!!

62

സീരിയൽ താരങ്ങളായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.

മറിമായം എന്ന ഹാസ്യ പരമ്പരയിലായിരുന്നു ഇരുവരും ആദ്യമായി വേഷമിടുന്നത്. സീരിയലിന് ഒപ്പം തന്നെ സിനിമയിലും സജീവമാണ് ഇരുവരും.

മെമ്മറീസ് എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ വില്ലൻ ആയി എത്തി ഏറെ ശ്രദ്ധ നേടിയ താരം ആണ് ശ്രീകുമാർ. കഥകളി ഓട്ടൻതുള്ളൽ തുടങ്ങിയ കലകളിൽ പ്രാവീണ്യം ഉള്ള താരമാണ് സ്നേഹ ശ്രീകുമാർ.