വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാന്നെന്നു വിനയൻ..!!

32

സംവിധായകൻ വിനയനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. മോഹൻലാൽ ഒഴികെ മലയാളത്തിലെ മുൻ നിര താരങ്ങൾക്ക് ഒപ്പം സിനിമകൾ ചെയ്തിട്ടുള്ള വിനയൻ, മമ്മൂട്ടി (ദാദാ സാഹിബ്, രാക്ഷസരാജാവ്), സുരേഷ് ഗോപി (ബ്ലാക്ക്‌ക്യാറ്റ്), ജയറാം (ദൈവത്തിന്റെ മകൻ), പൃഥ്വിരാജ് (സത്യം, വെള്ളിനക്ഷത്രം), ദിലീപ് (വാർ & ലവ്), കലാഭവൻ മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ) എന്നീ മറ്റ് മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.

ഇപ്പോഴിതാ മോഹൻലാലിന് ഒപ്പം ഒന്നിക്കുന്ന വാർത്ത വിനയൻ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്, പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്.

ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.

സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ, കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.

ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും.

വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്.. ശ്രീ…

Posted by Vinayan Tg on Tuesday, 12 February 2019