കല്യാണം കഴിഞ്ഞിട്ട് എട്ടൊമ്പത് വർഷമായില്ലേ, ആർക്കാ കുഴപ്പം; കുട്ടികളില്ലാത്ത സജിനെയും ഷഫ്‌നയെയും പരസ്യമായി അപമാനിച്ച അവതാരകയാണ്, ശ്രീനാഥ്‌ ഭാസിക്കെതിരെ പരാതി പറയുന്നത്; ഓൺലൈൻ അവതാരകയുടെ മുൻ അഭിമുഖങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ..!!

shafna sajin
966

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖവും അതിൽ നടന്റെ സ്വകാര്യതയിലേക്ക് കടന്നപ്പോൾ നിയന്ത്രണം വിട്ട ശ്രീനാഥ്‌ ഭാസി അസഭ്യം പറഞ്ഞുവെന്നും സ്ത്രീത്വത്തിനെ അപമാനിച്ചു എന്നും പറഞ്ഞു പോലീസിലും വനിതാ കമ്മീഷനിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷനിലും അടക്കം പരാതി നൽകിയിരുന്നു.

ഈ വിഷയത്തിലേക്ക് അടക്കം ശ്രീനാഥ്‌ ഭാസിക്ക് സിനിമയിൽ നിന്നും താല്കാലിമായ വിലക്കും അതുപോലെ തന്നെ താരത്തിന്റെ അറസ്റ്റും ജാമ്യവും മാപ്പ് അപേക്ഷയും എല്ലാം കഴിഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ശ്രീനാഥ്‌ ഭാസിയെ ന്യായീകരിച്ച് ആരും രംഗത്ത് വരുന്നില്ല എങ്കിൽ കൂടിയും പ്രമുഖ ചാനലിന്റെ അവതാരകയുടെ ചോദ്യങ്ങളുടെ നിലവാരം എത്രത്തോളം ആകുമെന്ന് കാണിക്കുന്ന ചില ട്രോൾ വിഡിയോകൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സിനിമ പ്രമോഷനുകളിൽ ആണ് അഭിമുഖം നടത്തുന്നത് എന്നും അതിന് ചിത്രത്തിന്റെ പേര് കൂടുതൽ ഊന്നൽ നൽകുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുന്നത് എന്ന് പറയുന്ന അവതാരക എന്നാൽ ചില താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ മുറിവുകളിൽ മുളക് പുരട്ടുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ആയി എത്തിയതായി സോഷ്യൽ മീഡിയ ചൂണ്ടി കാണിക്കുന്നു.

തികച്ചും വ്യക്തിപരമായ കാര്യം, തീർത്തും സ്വകാര്യത. എന്നാൽ അതിലേക്ക് ഒളിഞ്ഞു നോട്ടവും നുഴഞ്ഞുകയറ്റവും അതിൽ നിന്നും ഒരു സ്ത്രീ ആയിട്ട് പോലും ലഭിക്കുന്ന സുഖം എന്താണ് എന്നൊക്കെ സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് സാന്ത്വനം എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ സജിന്റെയും ഒപ്പം സിനിമ സീരിയൽ നടിയായ ഭാര്യ ഷഫ്‌നയോടും ഈ അടുത്ത് അവതാരക ചോദിച്ച ഒരു ചോദ്യം.

ശ്രീനാഥ്‌ ഭാസി വിഷയത്തിൽ പരാതിക്കാരിയായ അവതാരകാണ് ഇന്റർവ്യൂ നടത്തുന്നത്. ഇനി ഞാൻ എല്ലാ കപ്പിൾസിനോടും ചോദിക്കുന്ന ഒരു ക്ലിഷേ ചോദ്യം ചോദിക്കട്ടെ എന്നുള്ള മുഖവുരയോടെ ആണ് അവതാരക ചോദ്യത്തിലേക്ക് കടക്കുന്നത്. നിങ്ങൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട ചോദ്യം എന്താണ് എന്ന് അടുത്ത ചോദ്യം.. എന്നാൽ ഇങ്ങനെ വളഞ്ഞു വരുന്നത് എന്തിനാ എന്നുള്ള ഭാവത്തിൽ കൂടി ഷഫ്‌ന പറയുന്നു അതങ്ങോട്ട് ചോദിച്ചാൽ പോരെ എന്ന്..

കല്യാണം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്ഷം ആയില്ലേ.. ആർക്കാ പ്രശ്നം… എന്നാൽ ചിരിച്ചുകൊണ്ടാണ് സജിനും ഷഫ്‌നയും അതിനുള്ള മറുപടി പറഞ്ഞത്. ഇതുവരെ അങ്ങനെ ആരും ചോദിച്ചിട്ടില്ല എന്ന് ഷഫ്‌ന പറയുമ്പോൾ.. ആദ്യമായി ആണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു സജിൻ പറയുന്നത്.

ഇത്തരത്തിൽ ദമ്പതികൾ വേദനയോടെ മാത്രം ഓർക്കുന്ന നിമിഷത്തേക്ക് ഇത്രയേറെ ചിരിയുടെയും സന്തോഷത്തോടെയും ഇങ്ങനെ ചോദിക്കാൻ കഴിയുന്നു എന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നു. നേരത്തെ നടൻ ആസിഫ് അലിയോടും ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ചോദിക്കുകയും മറുപടി ഇരന്നു വാങ്ങിയിട്ടും ഉണ്ട്. ഭാര്യ അറിയാതെ മറ്റാരുടെയെങ്കിലും കൂടി കറങ്ങാൻ പോയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം..

സിനിമയുടെ പ്രൊമോഷൻ ചെയ്യാൻ ഇത്തരം ചോദ്യങ്ങൾ വേണോയെന്നു വീണ തുടങ്ങിയ കാലത്തിൽ ഉള്ള വീണയുടെ ഇന്റർവ്യൂ കാണുന്നത് നല്ലതായിരിക്കും എന്നും എന്നാൽ തനിക്ക് നല്ല പുരോഗതിയുണ്ടെന്ന് സ്വയം പറയുന്ന വീണയോടു അതെ ഇന്റർവ്യൂവിൽ ഉള്ള ആന്റണി വര്ഗീസ് പെപ്പെ പറയുന്നത് പുരോഗമനം അല്ല അധഃപതനം എന്നാണ്. അവതാരക ഇത്തരത്തിൽ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ.. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ..